Latest NewsNewsIndia

എന്‍ഡിഎയില്‍ കൂടുതല്‍ സീറ്റും ബിജെപിയിക്ക്, നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് തിരിച്ചടി, മുഖ്യമന്ത്രിയാകുന്നത് ആരെന്ന് വ്യക്തമാക്കി സുശീല്‍ കുമാര്‍ മോദി

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരം ഉറപ്പിച്ചപ്പോള്‍ സഖ്യകക്ഷിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയിരിക്കുന്നത് ബിജെപിയാണ്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ നിതീഷ് കുമാറിന്റെ ജെഡിയുവിന് ഇത്തവണ വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ബീഹാറിലെ 243 സീറ്റുകളില്‍ 74 എണ്ണവും ബിജെപി നേടിയപ്പോള്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന് 43 സീറ്റ് മാത്രമാണ് നേടാനായത്. എന്നാല്‍ എന്‍ഡിഎ ഭൂരിപക്ഷം മറികടന്നതോടെ സീറ്റ് കൂടുതല്‍ നേടിയ ബിജെപിയില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ എന്ന ചോദ്യമാണ് ഏറ്റവും കൂടുതല്‍ ഉയരുന്നത്. ഇതിന് മറുപടിയുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി രംഗത്തെത്തി.

നിതീഷ് കുമാറിനെ ബീഹാര്‍ മുഖ്യമന്ത്രിയാക്കുന്നതില്‍ തര്‍ക്കമില്ലെന്നും തങ്ങളുടെ പ്രതിബദ്ധത പോലെ നിതീഷ്ജി മുഖ്യമന്ത്രിയായി തുടരുമെന്നും ഇതില്‍ ആശയക്കുഴപ്പമില്ലെന്നും ബിജെപിയുടെ സുശീല്‍ കുമാര്‍ മോദിയും ഉപമുഖ്യമന്ത്രിയും അദ്ദേഹം പറഞ്ഞു. ഒരു തെരഞ്ഞെടുപ്പില്‍, ‘ചിലര്‍ കൂടുതല്‍ ജയിക്കും, കുറച്ച് ജയിക്കും’. ”എന്നാല്‍ ഞങ്ങള്‍ തുല്യ പങ്കാളികളാണ്,” സുശീല്‍ മോദി പറഞ്ഞു.

നിതീഷ് കുമാറിന് ബിഹാറില്‍ ബിഗ് ബ്രദര്‍ പദവി നഷ്ടപ്പെടുകയും മുഖ്യമന്ത്രി ഇല്ലാത്ത സംസ്ഥാനത്ത് ആദ്യമായി ബിജെപി മേല്‍ക്കൈ നേടുകയും ചെയ്തതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.

ബിജെപി ഒരിക്കലും സ്വന്തമായി ബീഹാര്‍ ഭരിച്ചിട്ടില്ല, നിതീഷ് കുമാര്‍ ഇല്ലാതെ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് നേട്ടം നല്‍കുന്നു. നിതീഷ് കുമാറിന്റെ നാലാം ടേമില്‍ അധികാരത്തിന്റെ സന്തുലിതാവസ്ഥ വ്യത്യസ്തമാകാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button