Latest NewsNewsIndia

ഇന്ത്യയ്ക്കെതിരെ തന്ത്രം മെനയുന്ന ചൈനയ്ക്കും പാകിസ്ഥാനും ഭീതിയില്‍ … റഷ്യന്‍ പ്രതിരോധ മിസൈലുകള്‍ ഇന്ത്യയിലേയ്ക്ക്

മോസ്‌കോ: ഇന്ത്യയ്‌ക്കെതിരെ തന്ത്രം മെനയുന്ന ചൈനയ്ക്കും പാകിസ്ഥാനുമെതിരെ കൂടുതല്‍ പ്രതിരോധ മിസൈലുകള്‍ എത്തുന്നു. റഷ്യയില്‍ നിന്നാണ് എസ്-400 മിസൈലുകള്‍ ഇന്ത്യയിലേയ്ക്ക് എത്തുക. എസ് -400 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് റഷ്യ. ഇതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും 2021 അവസാനത്തോടെ ആദ്യ ബാച്ച് പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്നും റഷ്യന്‍ നയതന്ത്രജ്ഞന്‍ അറിയിച്ചു.

Read Also : ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തായി അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ‘വാഗിർ’

ആദ്യ ബാച്ചില്‍ അഞ്ച് എസ് -400 വ്യോമ പ്രതിരോധ സംവിധാനമാകും ഉണ്ടാവുക. ഇതിനൊപ്പം കെ.എ -226 മള്‍ട്ടി പര്‍പ്പസ് ഹെലികോപ്റ്ററുകള്‍ക്കുള്ള കരാര്‍ അന്തിമമാക്കുന്നതിനുള്ള നടപടികളും മുന്നേറുകയാണ്. എസ്-400 സംവിധാനങ്ങള്‍ വാങ്ങുന്നതിനായി 5.43 ബില്യണ്‍ യു.എസ് ഡോളര്‍ കരാറില്‍ കഴിഞ്ഞ വര്‍ഷമാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button