Latest NewsNewsIndia

വീട് വൃത്തിയാക്കുന്നതിനിടയിൽ ലക്ഷങ്ങളുടെ ആഭരണങ്ങള്‍ മാലിന്യ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു,ഉടമയ്ക്ക് സ്വർണ്ണം തിരികെ കിട്ടിയത് ഇങ്ങനെ;

പുണെ: ദീപാവലിക്ക് മുൻപായി വീട് വൃത്തിയാക്കിയ മുംബൈ സ്വദേശിനിക്ക് പറ്റിയിരിക്കുന്നത് വന്‍ അബദ്ധം. വീട്ടിലിരുന്ന പഴയ സാധനങ്ങള്‍ തൂത്തുകളയുന്നതിനിടെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞത് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ അടങ്ങിയ പഴ്‌സ് ആണ്. ആഘോഷ ദിവസം അങ്കലാപ്പിന്റെയും ആശങ്കയുടെയുമായി മാറിയെങ്കിലും ഒടുക്കം ഉടമയ്ക്ക് പഴ്‌സ് തിരികെ ലഭിക്കുകയുണ്ടായി.

പുണെയിലെ പിംപിള്‍ സൗദ്ഗര്‍ പ്രദേശവാസിയായ രേഖ സെലുകര്‍ എന്ന സ്ത്രീക്കാണ് അബദ്ധം ഉണ്ടായിരിക്കുന്നത്. നഗരസഭയുടെ മാലിന്യ വണ്ടി വന്നപ്പോള്‍ മാലിന്യങ്ങളുടെ കൂട്ടത്തിലാണ് ഈ പഴ്‌സും നൽകുകയാണ് ഉണ്ടായത്. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷമാണ് അത് ആഭരണങ്ങള്‍ സൂക്ഷിച്ച പഴ്‌സായിരുന്നുവെന്ന് സ്ത്രീയ്ക്ക് ഓര്‍മ വരുന്നത്.

മംഗള്‍സൂത്ര, രണ്ട് വളകള്‍ എന്നിവയും മറ്റ് ആഭരണങ്ങളും ആണ് ഇതിലുണ്ടായിരുന്നത്. ആഭരണങ്ങള്‍ നഷ്ടമായി എന്നറിഞ്ഞയുടനെ പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ സഞ്ജയ് കുതെയെ രേഖ വിളിക്കുകയുണ്ടായി . ഇദ്ദേഹം പുണെ സിറ്റി മുനിസിപ്പര്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗത്തെ വിളിച്ച് അന്വേഷിക്കുകയുണ്ടായി.

മാലിന്യവണ്ടിയില്‍ തിരഞ്ഞെങ്കിലും ആഭരണം കിട്ടിയില്ല. ഉടനെ മാലിന്യ സംസ്‌കരണ കരാറുകാരനെ ബന്ധപ്പെട്ടു. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ മാലിന്യം ഉപേക്ഷിക്കപ്പെട്ടിടത്ത് ഹേമന്ത് ലഖന്‍ എന്നയാള്‍ 40 മിനിട്ടോളം തിരയുകയുണ്ടായി. 18 ടണ്‍ മാലിന്യക്കൂമ്പാരത്തിന്റെ നടുവിലായിരുന്നു തിരച്ചില്‍. ഏതായാലും ഹേമന്ത് പഴ്‌സ് കണ്ടെത്തുക തന്നെ ചെയ്തു. രേഖയെയും കുടുംബത്തെയും പ്ലാന്റിലേക്ക് വിളിച്ചുവരുത്തിയാണ് പഴ്‌സ് തിരികെ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button