Latest NewsNewsIndia

‘പാർട്ടി എനിക്ക്​ അവസരം നൽകുന്നില്ല; മുൻ കേന്ദ്രമന്ത്രി ബി.ജെ.പിയിൽ നിന്നും രാജിവെച്ചു

മുംബൈ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ ജയസിങ്​ റാവു ഗെയ്​ക്​വാദ്​ പാട്ടീൽ ബി.ജെ.പിയിൽ നിന്നും രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നതായി കാണിച്ച് പാട്ടീൽ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ചന്ദ്രകാന്ത്​​ പാട്ടീലിന്​ അദ്ദേഹം കത്തയക്കുകയുണ്ടായത്. ​

‘പാർട്ടിക്കായി പ്രവർത്തിക്കാൻ ഞാൻ ഒരുക്കമാണ്​. എന്നാൽ പാർട്ടി എനിക്ക്​ അവസരം നൽകുന്നില്ല. ആതുകൊണ്ടാണ്​ ഇത്തരമൊരു നടപടി’ ഔറംഗാബാദിൽ താമസിക്കുന്ന പാട്ടീൽ വാർത്താ ഏജൻസിയായ പി.ടി.ഐയോട്​ ടെലിഫോൺ വഴി പ്രതികരിക്കുകയുണ്ടായി.

‘എനിക്ക്​ പാർലമെൻറിലോ നിയമസഭയിലോ അംഗത്വം ആവശ്യമില്ല. പാർട്ടിയെ ശക്​തിപ്പെടുത്താനായി ഒരവസരം നലകാനാണ്​ കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഞാൻ ആവശ്യപ്പെടു​ന്നത്​. എന്നാൽ പാർട്ടി എനിക്കൊരവസരം തന്നില്ല’- പാട്ടീൽ പറഞ്ഞു.

കേന്ദ്രത്തിലും മഹാരാഷ്​​ട്രയിലും മന്ത്രിയായിരുന്ന ജയസിങ്​ റാവു ഗെയ്​ക്​വാദ്​ പാട്ടീലിൻെറ രാജിക്കാര്യത്തിൽ സംസ്​ഥാനത്തെ ബി.ജെ.പി ഘടകം ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button