Latest NewsIndiaInternational

സൈന്യത്തിനെതിരെ മൈക്രോ വേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ, വ്യാജ വാർത്തകൾക്ക് പിന്നിൽ ചൈന

ഇന്ത്യന്‍ സൈന്യത്തിന് നേരെ മൈക്രോ വേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി ചൈനീസ് പ്രൊഫസറെ ഉദ്ധരിച്ച്‌ വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ന്യൂഡല്‍ഹി : ലഡാക്കില്‍ വിന്യസിച്ച ഇന്ത്യന്‍ സൈന്യത്തിനെതിരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ഇന്ത്യ. ചൈന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശ മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തെറ്റാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സൈന്യവും രംഗത്ത് വന്നിരുന്നു.

മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും, ഇത്തരത്തില്‍ ഒരു പ്രവൃത്തിയും അതിര്‍ത്തിയില്‍ നടന്നിട്ടില്ലെന്നുമാണ് ഇന്ത്യന്‍ സൈന്യം ട്വീറ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യത്തിന് നേരെ മൈക്രോ വേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതായി ചൈനീസ് പ്രൊഫസറെ ഉദ്ധരിച്ച്‌ വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

ലഡാക്കിലെ ഇന്ത്യന്‍ സൈന്യത്തിന് നേരെ ചൈന മൈക്രോ വേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് ശുദ്ധ അസംബന്ധവും തരംതാണതുമാണ്. ചൈന വ്യാജവാര്‍ത്തകള്‍ക്ക് വിത്ത് പാകുകയാണെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.ഇന്ത്യന്‍ സൈന്യത്തിനെതിരെ ചൈന മൈക്രോവേവ് ആയുധങ്ങള്‍ ഉപയോഗിക്കുന്ന വിവരം ലണ്ടനിലെ മാദ്ധ്യമമാണ് ആദ്യം
പുറത്തുവിട്ടത്.

read also: വേൽയാത്രയിൽ പങ്കെടുക്കാൻ പോയപ്പോൾ കാറിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി, പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത് വേല്‍ മുരുകന്‍ തുണ കൊണ്ടെന്ന് ഖുശ്‌ബു , ആസൂത്രിതമെന്ന് സംശയം ഡ്രൈവർ കസ്റ്റഡിയിൽ

കിഴക്കന്‍ ലഡാക്കിലെ രണ്ട് തന്ത്രപ്രധാനമായ ഉയരങ്ങളില്‍ വിന്യസിച്ച സൈനികര്‍ക്ക് നേരെയാണ് ചൈന നീക്കം നടത്തുന്നതെന്ന് മാദ്ധ്യമം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്രോവേവ് ഒവന് സമാനമായ അന്തരീക്ഷം മേഖലകളില്‍ സൃഷ്ടിച്ച്‌ സൈനികരെ ഒഴിപ്പിക്കുകയാണ് ചൈനീസ് ശ്രമമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചൈനയിലെ റെന്‍മിന്‍ സര്‍വ്വകലാശാല പ്രൊഫസര്‍ ജിന്‍ കാന്‍റോങിന്റെ പ്രസ്താവനകളെ ആധാരമാക്കിയാണ് മാദ്ധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 29 മുതല്‍ ചൈനീസ് സൈന്യം ഇന്ത്യയിലെ സൈനികര്‍ക്ക് നേരെ മൈക്രോവേവ് ആയുധം ഉപയോഗിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രൊഫസറുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button