Latest NewsNewsInternational

കൊറോണ വാക്‌സിൻ ഫലപ്രദം; ഇനി ആശ്വസിക്കാം

ചിക്കന്‍പോക്സു പോലെയുള്ള രോഗങ്ങള്‍ക്കെതിരേയുള്ള വാക്സിനുകള്‍ ഈ താപനിലയിലാണ് സൂക്ഷിക്കുന്നത്.

ന്യൂയോര്‍ക്ക്: കോവിഡ് 19നെതിരെ വാക്സിനുമായി വീണ്ടും അമേരിക്ക. യുഎസ് മരുന്നു നര്‍മ്മാതാക്കളായ മോഡേണയാണ് 94.5% ഫലപ്രദമായ വാക്സിൻ ലോകത്തിനായി സമർപ്പിച്ചത്. ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായതോടെ വൈകാതെ തന്നെ ജനങ്ങളില്‍ പരീക്ഷിക്കുംമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്വീസസ് സെക്രട്ടറി അലക്സ് അസര്‍ ആണ് മോഡേണ കൊറോണ വൈറസ് വാക്സിന്‍ ട്രയല്‍ വാര്‍ത്തയെ പുറം ലോകത്ത് അറിയിച്ചത്.

മോഡേണയുടെ വാക്സിന്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചാല്‍ മതി. ചിക്കന്‍പോക്സു പോലെയുള്ള രോഗങ്ങള്‍ക്കെതിരേയുള്ള വാക്സിനുകള്‍ ഈ താപനിലയിലാണ് സൂക്ഷിക്കുന്നത്. മോഡേണയുടെ വാക്സിന്റെ മറ്റൊരു ഗുണം 30 ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാമെന്നതാണ്. ഫൈസറിന്റെ വാക്സിന്‍ ഫ്രീസറില്‍ പരമാവധി അഞ്ച് ദിവസം മാത്രമേ നിലനില്ക്കൂ. മോഡേണ, ഫൈസര്‍ വാക്സിനുകള്‍ ഇതിനകം തന്നെ ഉല്പാദിപ്പിക്കപ്പെടുന്നതിനാല്‍ ഡിസംബര്‍ അവസാനത്തോടെ അമേരിക്കയിലെ ഏറ്റവും ദുര്‍ബലരായ 20 ദശലക്ഷം പൗരന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താമെന്നാണ് പ്രതീക്ഷിക്കുന്നത്. കുത്തിവയ്പ്പുകള്‍ ഡിസംബര്‍ രണ്ടാം പകുതിയില്‍ ആരംഭിക്കും. രോഗപ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് ഒരേ സാങ്കേതികതയാണ് ഫൈസര്‍, മോഡേണ എന്നിവയുടെ വാക്സിനുകള്‍ക്ക് ഉപയോഗിക്കുന്നത്.

Read Also: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയില്‍ വീണു; യാത്രക്കാരിയ്ക്ക് രക്ഷകാരായി സിആര്‍പിഎഫ്; ദൃശ്യങ്ങൾ

എന്നാൽ കൊറോണ വൈറസിനെതിരെ അമേരിക്കയില്‍ നിന്നും വിജയം കണ്ട രണ്ടാമത്തെ വാക്സിനാണിത്. കഴിഞ്ഞ ആഴ്ച, ഫൈസര്‍ എന്ന മരുന്നു കമ്പനി ഇത്തരമൊരു വാക്സിന്‍ പ്രഖ്യാപനവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ അതിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ രൂക്ഷമായിരുന്നു. വാക്സിന് രോഗത്തിനെതിരെ 90%ത്തിലധികം ഫലപ്രദമായിരുന്നുവെങ്കിലും ഉപയോഗത്തിലത് പലതരത്തിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഫൈസറിന്റെ വാക്സിന് മൈനസ് 75 ഡിഗ്രി സെല്‍ഷ്യസില്‍ അഥവാ മൈനസ് 103 ഡിഗ്രി ഫാരന്‍ ഹീറ്റിലായിരുന്നു സൂക്ഷിക്കേണ്ടത്. മറ്റൊരു വാക്സിനും ഇത്ര തണുപ്പില്‍ സൂക്ഷിക്കേണ്ടതില്ല. അതു കൊണ്ടു തന്നെ ഇത്തരത്തില്‍ വാക്സിന്‍ സൂക്ഷിക്കാനുള്ള ഫ്രീസറുകളുടെ അഭാവം വലിയ തോതില്‍ പ്രശ്നമായിരുന്നു. വാക്സിന്‍ വിതരണം ചെയ്യേണ്ടുന്ന ഡോക്ടര്‍മാരുടെ ഓഫീസുകളിലും ഫാര്‍മസികളിലും ഇതു സൂക്ഷിക്കാനുള്ള പ്രയാസം കണക്കിലെടുത്തതോടെ ഫൈസറിനോട് പരീക്ഷണം തുടരാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button