News

ഇന്ത്യന്‍ സൈന്യത്തിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട് ക്യാംപ് : ഇന്ത്യ ഒരുക്കുന്ന സൗകര്യങ്ങളില്‍ കണ്ണുതള്ളി ചൈന

ലഡാക് : ഇന്ത്യന്‍ സൈന്യത്തിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട് ക്യാംപ് , ഇന്ത്യ ഒരുക്കുന്ന സൗകര്യങ്ങളില്‍ കണ്ണുതള്ളി ചൈന. ലഡാക്കിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സ്മാര്‍ട് ക്യാംപുകളില്‍ നിന്നുള്ള വിഡിയോയും ഫോട്ടോകളുമാണ് ഇപ്പോള്‍ ചൈനീസ് മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും തരംഗമായിരിക്കുന്നത്.. ലഡാക്കിലെ മൈനസ് 40 ഡിഗ്രിയെ അതിജീവിക്കാന്‍ സ്മാര്‍ട് ടെന്റുകളുടെ വിഡിയോയാണ് ചൈനീസ് ടെക്സ്റ്റുകള്‍ക്കൊപ്പം പ്രചരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ക്യാംപുകളില്‍ 24 മണിക്കൂറും ചൂടുവെള്ളം പോലും ലഭിക്കുമെന്നാണ് അറിയുന്നത്.

Read Also : കോവിഡ് വാക്‌സിൻ എപ്പോൾ കിട്ടുമെന്ന് പറയാനാകില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

അതിര്‍ത്തികള്‍ക്കിടയിലും ഹിമാലയത്തിലെ മൈനസ് ഡിഗ്രി താപനിലയില്‍ ഇന്ത്യ സൈന്യത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് നേരത്തെ ചൈനീസ് മാധ്യമങ്ങള്‍ പരിഹസിച്ചിരുന്നു. എന്നാല്‍, ഇതേ മാധ്യമങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ സൈനികരുടെ സ്മാര്‍ട് ക്യാംപിന്റെ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ വിഡിയോയാണ് ചൈനീസ് മാധ്യമങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button