Latest NewsIndia

റോഹിങ്ക്യകളും പാകിസ്​താനികളും അഫ്​ഗാനികളും വോട്ടര്‍മാർ, ജയിക്കുമെന്ന്​ ഉറപ്പില്ലാത്തതിനാല്‍ ചന്ദ്ര ശേഖര റാവു ഉവൈസിയെ കൂടെക്കൂട്ടുന്നു: ആരോപണവുമായി ബിജെപി

ഉവൈസി ഇന്നലെ പ്രസ്താവിച്ചിരിക്കുന്നത് ​'റോഹിങ്ക്യകള്‍ ഹൈദാരാബാദിലുണ്ടെങ്കില്‍ അമിത്​ ഷാ എന്തുചെയ്യുമെന്ന്'​.

ഹൈദരാബാദ്​: തെലങ്കാനയിലെ ഭരണപാര്‍ട്ടിയായ ടി.ആര്‍.സിനും ഒവൈസിയുടെ പാർട്ടിയായ എ.ഐ.എം.ഐ.എമ്മിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി തെലങ്കാന അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്​ജയ്​ കുമാര്‍.

”ജയിക്കുമെന്ന്​ ഉറപ്പില്ലാത്തതിനാല്‍ ചന്ദ്ര ശേഖര റാവു ഉവൈസിയെ കൂടെക്കൂട്ടിയിരിക്കുകയാണ്​. ഉവൈസി ഇന്നലെ പ്രസ്താവിച്ചിരിക്കുന്നത് ​’റോഹിങ്ക്യകള്‍ ഹൈദാരാബാദിലുണ്ടെങ്കില്‍ അമിത്​ ഷാ എന്തുചെയ്യുമെന്ന്’​.

read also: മുഖ്യമന്ത്രിയുടെ ഒരു വിശ്വസ്തന്‍ കൂടി ഇഡിയ്ക്ക് മുന്നിലേക്ക്; വെള്ളിയാഴ്ച സിഎം രവീന്ദ്രന് നിർണ്ണായകം

“ബി.ജെ.പി മേയര്‍ സ്ഥാനത്തേക്ക്​ തങ്ങൾ വിജയിക്കുകയാണെങ്കില്‍ ഹൈദരാബാദ്​ ഓള്‍ഡ്​ സിറ്റിയില്‍ സര്‍ജിക്കല്‍ സ്​ട്രൈക്ക്​ നടത്തി അനധികൃതമായി താമസിക്കുന്ന മുഴുവൻ പാകിസ്​താനികളേയും റോഹിങ്ക്യകളേയും പുറത്താക്കും” -സഞ്​ജയ്​ കുമാര്‍ പറഞ്ഞു.

ഡിസംബര്‍ ഒന്നിനാണ്​ ഗ്രേറ്റര്‍ ഹൈദരാബാദ്​​ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്​. അതേസമയം റോഹിങ്ക്യകളും പാകിസ്​താനികളും അഫ്​ഗാനികളും ഇവിടെ വോട്ടര്‍മാരായുണ്ടെന്നാണ്​ ബി.ജെ.പിയുടെ ആരോപണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button