Latest NewsIndiaNews

മോദിക്കെതിരെ വെല്ലുവിളിയുമായി ഉവൈസി

ഹൈദരാബാദില്‍ നരേന്ദ്ര മോദിയെ എത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ബിജെപിയെ വെല്ലുവിളിച്ച് ഐഎഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. നിങ്ങള്‍ എന്താണ് പ്രധാനമന്ത്രിയെ കൊണ്ടുവരാതെ മറ്റുള്ളവരെ കൊണ്ടുവരുന്നത്? അദ്ദേഹത്തെ വിളിക്കൂ. നമുക്ക് നോക്കാം എത്ര സീറ്റുകളില്‍ വിജയിക്കുമെന്ന് നമുക്ക് കാണാം എന്നാണ് ഉവൈസി ഉയർത്തിയ വെല്ലുവിളി.

കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‍ദേകര്‍, സ്മൃതി ഇറാനി, ബംഗളൂരു സൌത്ത് എംപി തേജസ്വി സൂര്യ എന്നിവരാണ് ഇതുവരെ ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപിയിലെ പ്രമുഖര്‍. ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദയും അടുത്ത ദിവസങ്ങളില്‍ എത്താൻ സാധ്യത ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button