KeralaLatest NewsEntertainment

നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം: ആഘോഷമാക്കി ദിലീപും കുടുംബവും : ചിത്രങ്ങൾ കാണാം

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാല്‍ ആണ് വരന്‍. നാദിര്‍ഷയുടെ സുഹൃത്തും നടനുമായ ദിലീപും കുടുംബത്തോടൊപ്പം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

ദിലീപിന്‍റെ മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരും ആയിഷയുടെ സുഹൃത്തുക്കളാണ്.

മൂവരും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നാദിര്‍ഷയുടെ രണ്ടുമക്കളില്‍ മൂത്തയാളാണ് ആയിഷ. ഷാഹിനയാണ് ഭാര്യ.

read also: “സിപിഎമ്മിന്റെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സഖാക്കൾക്ക് ഭയം, മത്സരിച്ചാൽ വോട്ടു കിട്ടില്ല “- പരിഹാസവുമായി സന്ദീപ് വാര്യർ

വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ് നാദിര്‍ഷയും ദിലീപും. നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രങ്ങളിൽ ദിലീപ് നായകനായി എത്തിയിരുന്നു. നാദിർഷയുടെ രണ്ടുമക്കളിൽ മൂത്തയാളാണ് ആയിഷ. ഷാഹിനയാണ് ഭാര്യ.

Related Articles

Post Your Comments


Back to top button