COVID 19Latest NewsNewsKuwait

കുവൈത്തില്‍ ഇന്ന് പുതുതായി 319 പേര്‍ക്ക് കൂടി കോവിഡ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് പുതുതായി 319 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 142,195 ആയി ഉയർന്നു. ഇന്ന് ഒരാള്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചു. ഇതോടെ ആകെ മരണം 875 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,431 പേരാണ്. 77 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. എന്നാൽ അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 586 പേര്‍ കൂടി കൊവിഡ് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 135,889 ആയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button