Latest NewsNewsIndia

ഹരിയാന മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ ഹരിയാനയിലെ കർഷകർ രം​ഗത്ത്

ഡൽഹി: ‘പ്രതിഷേധക്കാർ ഞങ്ങളിൽപ്പെട്ടവരല്ല’ എന്ന ഹരിയാന മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ ഹരിയാനയിലെ കർഷകർ രം​ഗത്ത് ഇറങ്ങി. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരിൽ ഹരിയാനയിലെ കർഷകർ പെടില്ലെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ തിരിച്ചറിയൽ രേഖ പങ്കുവച്ചുകൊണ്ടാണ് കർഷകർ മുഖ്യമന്ത്രിക്ക് മറുപടി നൽകിയിരിക്കുന്നത്.

”ഖട്ടർ ജി, ഇത് നോക്കൂ. ഹരിയാനയിൽ നിന്നുള്ള കർഷകനായ എന്റെ തരിച്ചറിയൽ രേഖയാണിത്. വേണമെങ്കിൽ കൂടുതൽ രേഖകൾ ഹാജരാക്കാം. ഹരിയാനക്കാരല്ലെങ്കിൽ പിന്നെ ഞങ്ങൾ എവിടെനിന്നുള്ളവരാണ്? പാക്കിസ്ഥാനിൽ നിന്നോ ?” – ഹരിയാനയിലെ രോഹ്തക് ജില്ലയിൽ നിന്നുള്ള കർഷകനായ നരേന്ദ​ർ സിം​ഗ് പറഞ്ഞു. തനിക്ക് ചുറ്റുമുള്ളവർ അടുത്ത ​ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാനയിലെ റോഹ്തക്, സൊനേപത്, ഹിസാർ ജില്ലകളിൽ നിന്നുള്ള 1500 ഓളം കർഷകർ ദില്ലിയിലേക്കുള്ള പ്രതിഷേധയാത്രയുടെ ഭാ​ഗമാണ്. തങ്ങളുടെ ആവശ്യം അം​ഗീകരിക്കപ്പെടാതെ തിരിച്ചുവരില്ലെന്നാണ് ഇവർ പറയുന്നത്. നൂറിലേറെ പേർ പ്രതിഷേധത്തിലേക്ക് ഉടൻ എത്തിച്ചേരുമെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button