KeralaNattuvarthaLatest NewsNews

ആട് ഇടിച്ചിട്ടതല്ല; 27 കാരിയുടെ മരണം അടിവയറ്റിനേറ്റ ശക്തമായ ചവിട്ടിനെ തുടർന്ന്; ഭർത്താവ് അരുൺ കുടുങ്ങിയതിങ്ങനെ

ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തൽ പുറത്തെത്തിയിരിയ്ക്കുന്നത്

കൊല്ലം; 27 വയസുള്ള യുവതിയുടെ മരണം പാറയുടെ മുകളിൽ നിന്ന് ആട് ഇടിച്ചിട്ടതല്ല എന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്, വാപ്പാലയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച സംഭവത്തിലാണ് വെളിപ്പെടുത്തൽ പുറത്തെത്തിയിരിയ്ക്കുന്നത്.

ഓടനാവട്ടം പള്ളിമേലതിൽ വീട്ടിൽ അരുൺ ദാസാണ് (36) അറസ്റ്റിലായത്, ഡിവൈ.എസ്.പി. നസീറിന്റെ നേതൃത്വത്തില്‍ പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ വിനോദ് ചന്ദ്രന്‍, എസ്.ഐ.മാരായ രാജന്‍ബാബു, രതീഷ് കുമാര്‍, എ.എസ്.ഐ.മാരായ ഉദയകുമാര്‍, അനില്‍കുമാര്‍, വിജയകുമാര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ജുമൈല എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ നാലിനാണ് അരുണ്‍ ദാസിന്റെ ഭാര്യ ആശ (27) മരിച്ചത്. യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയമുണ്ടെന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആശയുടെ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് തന്ത്രപരമായ നീക്കത്തിലൂടെ യുവാവിനെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് വഴക്കിനിടെ ആശയുടെ വയറ്റില്‍ ചവിട്ടുകയും അവര്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. നവംബര്‍ ഒന്നിന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടനിന്ന് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആശയെ വീട്ടുകാര്‍ എത്തിച്ചെങ്കിലും പരിക്ക് ​ഗുരുതരമായതിനാൽ യുവതി മരണപ്പെടുകയായിരുന്നു. ​ഗുരുതരാവസ്ഥയിലും യുവതി തന്നെ ആട് ഇടിച്ചിട്ടതല്ലെന്ന് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായത്.

ബന്ധുക്കളും അയൽക്കാരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അരുണിനെ പോലീസ് ചോദ്യം ചെയ്തിരുന്നു, അരുണിനെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. മക്കളായ ഒന്‍പത് വയസ്സുള്ള അല്‍ബാന്റെയും ഏഴ് വയസ്സുള്ള അലന്റെയും അരുണ്‍ദാസിന്റെ അമ്മ എല്‍സി ദാസിന്റെയും മൊഴിയെടുത്തിരുന്നു. ആശുപത്രിയില്‍ നല്‍കിയ വിവരത്തിലും വീട്ടുകാര്‍ നല്‍കിയ മൊഴിയിലും വൈരുധ്യം കണ്ടെത്തിയതോടെയാണ് അരുൺ കുടുങ്ങിയത്.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button