Latest NewsNewsEntertainment

‘സത്യമേവ ജയതേ 2’; ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷന് വില്ലനായെത്തുക ഈ മലയാളി

കമാല്‍ ധമാല്‍ മലമാല്‍, ഷക്കീല തുടങ്ങി രണ്ട് ഹിന്ദി ചിത്രങ്ങളില്‍ രാജീവ് പിള്ള വേഷമിട്ടിരുന്നു

ബോളിവുഡ് സൂപ്പർ താരം ജോണ്‍ എബ്രഹാം നായകനാകുന്ന ബോളിവുഡ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി മലയാളി താരം രാജീവ് പിള്ള. ‘സത്യമേവ ജയതേ 2’ ചിത്രത്തിലാണ് രാജീവ് പിള്ള അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

വൻ ഹിറ്റായി മാറിയ സത്യമേവ ജയതേ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മിലാപ് സവേരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓണ്‍ലൈന്‍ ഓഡീഷനിലൂടെയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് രാജീവ് പിള്ള പറഞ്ഞിരിക്കുന്നത്.

ഹൃത്വികിനൊപ്പം എത്തുന്നത് ആദ്യ ചിത്രമല്ല, ഇതിന് മുൻപ് കമാല്‍ ധമാല്‍ മലമാല്‍, ഷക്കീല തുടങ്ങി രണ്ട് ഹിന്ദി ചിത്രങ്ങളില്‍ രാജീവ് പിള്ള വേഷമിട്ടിരുന്നു. സാല്‍മന്‍ ത്രീഡി ആണ് രാജീവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ബഹുഭാഷ ചിത്രമായി ഒരുങ്ങുന്ന സാല്‍മന്‍ ത്രീഡിയില്‍ വിജയ് യേശുദാസ് ആണ് കേന്ദ്ര കഥാപാത്രമായി എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button