KeralaLatest NewsIndia

മുത്തൂറ്റിന്റെ ഉപദേഷ്ടാവും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവും ഒരാൾ: രമണ്‍ ശ്രീവാസ്തവ സി.പി.എമ്മിന്റെ അന്തകനായി മാറുന്നുവോ?

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും വലയ്ക്കുന്ന പല നടപടികളും ആഭ്യന്തര വകുപ്പിന്റെ ഭാഗമായി ഉണ്ടായി.

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് അന്വേഷണ വിവാദങ്ങള്‍ക്ക് പിന്നാലെ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് സൂചന. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നിലും ശ്രീവാസ്തവയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കൂടി പുറത്തുവന്നതോടെ അമര്‍ഷം രൂക്ഷമാവുകയാണ്.

ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും അറിയിക്കാതെയാണ് വിജിലന്‍സ് കെഎസ്എഫ്ഇയില്‍ അന്വേഷണം നടത്തിയത്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മുതിര്‍ന്ന നേതാക്കളടക്കം സംശയിക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും വലയ്ക്കുന്ന പല നടപടികളും ആഭ്യന്തര വകുപ്പിന്റെ ഭാഗമായി ഉണ്ടായി.

ഇതിന് പിന്നില്‍ ശ്രീവാസ്തവയാണെന്ന ഗുരുതര ആരോപണമാണ് പാര്‍ട്ടിക്കുള്ളില്‍നിന്നും ഉയരുന്നത്.ധനമന്ത്രി ടിഎം തോമസ് ഐസക്കും മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും രമണ്‍ ശ്രീനിവാസ്തവയ്‌ക്കെതിരെ കഴിഞ്ഞ ദിവസം പരസ്യ വിമര്‍ശനം നടത്തിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉപദേഷ്ടാവായി ശ്രീവാസ്തവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

read also: ലത്തീഫ് ബിനീഷിന്റെ ബിനാമിയെന്ന ആരോപണങ്ങള്‍ക്കിടെ ഐപി ബിനുവിന്റെ വികസന ഡയറിയില്‍ കാര്‍പാലസിന്റെ പരസ്യം, വിവാദം

പൊലീസ് ഉപദേഷ്ടാവുന്നതിന് മുമ്പ് ശ്രീവാസ്തവ ഈ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ ശ്രീവാസ്തവ തന്നെയാണ് ഇപ്പോഴും ഉപദേഷ്ടാവ്. ഇതാണ് സിപിഐഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്.പൊലീസ് നിയമഭേദഗതിയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഏറെ പഴികേട്ടതിന് തൊട്ടുപിന്നാലെയാണ് കെഎസ്എഫ്ഇയിലെ രഹസ്യാന്വേഷണവും റെയിഡും നടക്കുന്നത്.

പൊലീസ് നിയമ ഭേദഗതി ഇടന്‍ വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞിട്ടും രമണ്‍ ശ്രീവാസ്തവയുടെ ഉപദേശ പ്രകാരമാണ് മുഖ്യമന്തി മുന്നോട്ടുപോയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button