Latest NewsIndia

കർഷക പ്രക്ഷോഭം: കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്

അവര്‍ ഇപ്പോള്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ പ്രതിപക്ഷമായി മാറിയിരിക്കുകയാണ്

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. കര്‍ഷകര്‍ നേതൃത്വം നല്‍കുന്ന പ്രക്ഷോഭത്തിന് പുറത്തുനിന്നുള്ള പിന്തുണ നല്‍കും. കര്‍ഷക പ്രസ്ഥാനത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്നും അതാണ് അവര്‍ക്കെതിരേ ജലപീരങ്കിയും ​ഗ്രനേഡും ഉപയോ​ഗിച്ചതെന്നും ആസാദ് പറഞ്ഞു.കര്‍ഷകര്‍ തീവ്രവാദികളല്ല, അവര്‍ നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്.

അവര്‍ കാരണം ഞങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നു . സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങള്‍ കര്‍ഷകരോട് കാണിക്കുന്നത് കര്‍ഷക പ്രസ്ഥാനത്തെ സര്‍ക്കാര്‍ എത്രമാത്രം ഭയപ്പെടുന്നുവെന്നാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കര്‍ഷകരുടെ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനും തടയാനും കേന്ദ്രം ശ്രമിച്ചു . ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചില്‍ നിന്ന് നമ്മുടെ അമ്മമാരെയും കുട്ടികളെയും പ്രായമായവരെയും ജലപീരങ്കിയും, മുള്ളുവേലികളും, കണ്ണീര്‍ വാതക ഷെല്ലുകളും ഉപയോഗിച്ച്‌ തടഞ്ഞുവെന്നും ആസാദ് കുറ്റപ്പെടുത്തി.

read also: ‘ വെയിലിൽ നിന്ന് മാറിനിൽക്കു സാറെ ’ യെന്ന് തൊഴിലുറപ്പുകാർ ; സുരേഷ്ഗോപിയുടെ മാസ് മറുപടി

കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരില്ലെന്ന് കരുതിയാണ് അവര്‍ സംസാരിക്കുന്നത്. ദേശീയ തലസ്ഥാനത്ത് വരാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ഷകര്‍ എവിടെ പോകണം? അവര്‍ ഇപ്പോള്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. ഈ മൂന്ന് നിയമങ്ങളിലൂടെ കര്‍ഷകരെ ഇല്ലാതാക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നുവെന്ന് ആസാദ് ആരോപിച്ചു. കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button