Latest NewsIndiaInternational

ലഡാക് അതിർത്തിയിലെ ചൈനീസ് സൈനികർക്ക് സാങ്കേതിക പിഴവുകൾ ബുദ്ധിമുട്ടാകുന്നു

അബദ്ധം തിരിച്ചറിഞ്ഞതോടെ അവസാന നിമിഷത്തില്‍ ചൈനീസ് സൈന്യത്തിന്റെ ലൊജിസ്റ്റിക് സപ്പോര്‍ട്ട് ഫോഴ്‌സ് അതിശൈത്യത്തെ അതിജീവിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കാനുളള തിരക്കിലാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീനഗര്‍: ശൈത്യകാലം ആരംഭിച്ചതോടെ ലഡാക്ക് അതിര്‍ത്തിയില്‍ അതി ശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമയം മഞ്ഞുവീഴ്ചയും തണുപ്പും നേരിടാന്‍ ചൈനീസ് സൈനികര്‍ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ചൈന ഒരുക്കി നല്‍കാത്തതാണ് സൈനികര്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോംവഴിയെന്ന നിലയില്‍ ഓരോ ദിവസവും ഡ്യൂട്ടിയിലുളള സൈനികരെ മാറ്റിയാണ് ചൈന പ്രശ്നം പരിഹരിക്കുന്നത്.നിലവില്‍ മൈനസ് 20 ഡിഗ്രിയില്‍ വരെ ലഡാക്കിലെ താപനില താഴ്ന്നിട്ടുണ്ട്. ഇത് 40 മുതല്‍ 50 ഡിഗ്രി വരെയെത്തും. നേരത്തെ 9000-10,000 അടി ഉയരത്തില്‍ വരെ ഉപയോഗിക്കാവുന്ന വസ്ത്രങ്ങള്‍ സൈനികര്‍ക്കായി ചൈന വാങ്ങിയിരുന്നു.

read also: ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഉന്നത പദവിയിലുള്ളരുടെ വിവരങ്ങൾ കണ്ട് ഞെട്ടലോടെ കോടതി : വിവിഐപികള്‍ അറസ്റ്റിലാകുമെന്നു സൂചന

എന്നാല്‍ ലഡാക്കിലെ സംഘര്‍ഷാവസ്ഥയ്ക്ക് കൃത്യമായ പരിഹാരം കാണാന്‍ കഴിയാഞ്ഞതോടെ 15000 അടി ഉയരത്തില്‍ വരെ സൈനികര്‍ക്ക് എത്തേണ്ട സ്ഥിതിയാണ്. അബദ്ധം തിരിച്ചറിഞ്ഞതോടെ അവസാന നിമിഷത്തില്‍ ചൈനീസ് സൈന്യത്തിന്റെ ലൊജിസ്റ്റിക് സപ്പോര്‍ട്ട് ഫോഴ്‌സ് അതിശൈത്യത്തെ അതിജീവിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കാനുളള തിരക്കിലാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ലഡാക്ക് മേഖലയിലെ സംഘര്‍ഷ സാദ്ധ്യത ഒഴിയാത്തതിനാല്‍ സൈനികര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുളള സജ്ജീകരണങ്ങള്‍ ഇന്ത്യ നേരത്തെ ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button