KeralaLatest NewsNews

മലപ്പുറത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ പരിശോധന നടത്തി

മാവോയിസ്റ്റ് ഭീഷണിയുള്ള മലപ്പുറം ജില്ലയിലെ ബൂത്തുകളിൽ ഉന്നത പൊലീസ് സംഘം പരിശോധന നടത്തി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൂത്തുകളിൽ സന്ദര്‍ശനം നടത്തിയത്. വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം.

നാല് വര്‍ഷം മുമ്പാണ് ജില്ലാ അതിർത്തിയിലെ പടുക്ക വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ഇതിന് പുറമെ പാലക്കാട് മഞ്ചക്കണ്ടിയിലും വയനാട് ജില്ലയിലെ ചില പ്രദേശങ്ങളിലും വെടിവെപ്പുണ്ടാവുകയും മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉന്നത പൊലീസ് സംഘം പരിശോധന നടത്തിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button