NewsMobile PhoneTechnology

ബാറ്ററി ചോര്‍ച്ച ; ഐഫോണ്‍ 12 സീരീസിനെതിരെ വീണ്ടും പരാതി

വൈഫൈയിലോ 5 ജി ഓഫ് ആയിരിക്കുമ്പോള്‍ പോലും പുതിയ ഐഫോണ്‍ 12 ഉപയോക്താക്കള്‍ക്ക് ഈ പ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്

ഐഫോണ്‍ 12 സീരീസിന് സ്‌ക്രീന്‍ ക്രമക്കേടുകള്‍, സിഗ്‌നല്‍ ഡ്രോപ്പുകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോളിതാ, ഐഫോണ്‍ 12 സീരീസ് ഉപയോക്താക്കള്‍ക്ക് സ്റ്റാന്‍ഡ്ബൈ സമയത്ത് അമിത ബാറ്ററി ചോര്‍ച്ച അനുഭവപ്പെടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. വൈഫൈയിലോ 5 ജി ഓഫ് ആയിരിക്കുമ്പോള്‍ പോലും പുതിയ ഐഫോണ്‍ 12 ഉപയോക്താക്കള്‍ക്ക് ഈ പ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

ഫോണ്‍ പ്രവര്‍ത്തനരഹിതമായിരിക്കുമ്പോഴും ബാറ്ററി അമിതമായി ചോരുന്നതായി കണ്ടെത്തിയതായി ഒരു ഐഫോണ്‍ 12 പ്രൊ ഉപയോക്താവ് ആപ്പിള്‍ ഫോറങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്. ” പശ്ചാത്തല പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ നിഷ്‌ക്രിയമായിരിക്കുമ്പോള്‍ ഐഫോണ്‍ 12 പ്രോ ബാറ്ററി 4 ശതമാനം നിരക്കില്‍ ചോരുന്നതായി ഞാന്‍ കണ്ടെത്തി. ഇത് എന്റെ മുമ്പത്തെ ഐഫോണ്‍ 11 പ്രോയേക്കാള്‍ വളരെ വേഗത്തിലാണ് ” – കഴിഞ്ഞ മാസം ആപ്പിള്‍ ഫോറങ്ങളില്‍ മാസ്റ്റര്‍ 26 എ എന്ന പേരിലുള്ള ഒരു ഉപയോക്താവ് പരാതി നല്‍കി.

പുതുതായി പുറത്തിറക്കിയ ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിവയുടെ ഡിമാന്‍ഡ് ഐഫോണ്‍ നിര്‍മ്മാതാവ് പ്രതീക്ഷിച്ചതിലും കൂടുതലാണ് എന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് ഇതെന്ന് പ്രശസ്ത ആപ്പിള്‍ അനലിസ്റ്റ് മിംഗ്-ചി കുവോ പറയുന്നു. എന്നാല്‍, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 എന്നിവയ്ക്കുള്ള ഡിമാന്‍ഡ് മുമ്പ് പ്രതീക്ഷിച്ചിരുന്നതിലും കുറവാണെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button