Latest NewsIndia

സ​ര്‍​ക്കാ​ര്‍ വ​ഞ്ചി​ച്ചു​, വിട്ടുവീഴ്ച ചെയ്യരുതെന്ന് കർഷകരോട് രാ​ഹു​ല്‍; രാ​ഷ്ട്ര​പ​തി​യെ ക​ണ്ട് നേതാക്കൾ

കര്‍ഷകരെ അധിക്ഷേപിക്കുന്ന നീക്കമാണ് നടന്നത്.

ന്യൂ​ഡ​ല്‍​ഹി: കാ​ര്‍​ഷി​ക നി​യ​മ​ത്തി​ല്‍ ആ​ശ​ങ്ക അ​റി​യി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ രാ​ഷ്ട​പ​തി​യെ ക​ണ്ടു. ക​ര്‍​ഷ​ക​ര്‍ സ​മ​രം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ല്‍​ഗാ​ന്ധി, സീ​താ​റാം യെ​ച്ചൂ​രി, ശ​ര​ദ്‌ പ​വാ​ര്‍,​ഡി. രാ​ജ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ രാ​ഷ്ട്ര​പ​തി​യെ ക​ണ്ട​ത്.കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു

ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍ പിന്നെയൊരിക്കലും ഉണരാനാകില്ലെന്നാണ് കര്‍ഷകരോട് പറയാനുള്ളത്. സര്‍ക്കാര്‍ മായിക ലോകത്ത് കഴിയരുത്. കര്‍ഷകര്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ല. കര്‍ഷകരെ അധിക്ഷേപിക്കുന്ന നീക്കമാണ് നടന്നത്. കൊടുംതണുപ്പിലും അവര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് അതിനാലാണ്.

read also: ഇഡിക്കെതിരേ ദേശവ്യാപക പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് : കൊച്ചി ഓഫീസിലേക്ക് മാർച്ച് നടത്തും

കാര്‍ഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. നിര്‍ഭയരായ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ല. കര്‍ഷകരാണ് രാജ്യത്തെ നിര്‍മിച്ചത്. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. നിങ്ങളാണ് ഇന്ത്യ എന്നും രാഹുല്‍ പറഞ്ഞു. ജനാധിപത്യവിരുദ്ധമായ പാസാക്കിയ കാര്‍ഷിക നിയമങ്ങളും വൈദ്യുതി ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് സീതാറാം യെച്ചൂരിയും പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button