Latest NewsKeralaNews

അഗ്രത്തില്‍ ചെല്ലുന്നവനെയാണ് നമ്മള്‍ ഹീറോ എന്ന് വിളിക്കുക; ഭദ്രൻ പറയുന്നു

ഒരു ജീവനുള്ള എലിയെ തീറ്റിക്കുക എന്ന് പറയുന്നതും, കടിപ്പിക്കുക എന്ന് പറയുന്നതും ഒരേ അര്‍ഥം അല്ല

ഭദ്രന്‍ സംവിധാനം ചെയ്ത യുവതുര്‍ക്കിയെന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ സുരേഷ് ഗോപി ജീവനുള്ള എലിയെയാണ് കടിച്ചതെന്നു പ്രൊഡക്ഷൻ കണ്‍ട്രോളറായിരുന്ന സേതു അടൂർ വെളിപ്പെടുത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ ശ്രമങ്ങളായിരുന്നു സുരേഷ് ഗോപി നടത്തിയതെന്നും അതാണ് ശ്രദ്ധിക്കേണ്ടതെന്നും സംവിധായകൻ ഭദ്രന്‍ പ്രതികരിച്ചു. ഈ സംഭവത്തെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് ഭദ്രന്‍ ഇപ്പോള്‍.

”ഒരു അഭിമുഖത്തിന് പ്രാധാന്യം കൊടുക്കാന്‍വേണ്ടി, സാമൂഹ്യമാധ്യമങ്ങള്‍ കാണിക്കുന്ന ഈ Twist & Turns പലപ്പോഴും എനിക്ക് അരോചകമായി തോന്നാറുണ്ട്. ഒരു ജീവനുള്ള എലിയെ തീറ്റിക്കുക എന്ന് പറയുന്നതും, കടിപ്പിക്കുക എന്ന് പറയുന്നതും ഒരേ അര്‍ഥം അല്ല. ആനയും ആടും പോലുള്ള അന്തരമുണ്ട്.

read also:സിപിഎം പ്രവർത്തകരുടെ അക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയ സംഭവം; 4 പേർക്കെതിരെ കേസെടുത്തു

“ദയവായി സഹോദരാ ,സിനിമ കാണുക”. ഒരു രംഗത്തിന്റെ Grandeur നു വേണ്ടി അതിന്റെ റിയലിസവും ഉദ്വെഗവും ചോര്‍ന്നു പോകാതെ നിലനിര്‍ത്തേണ്ടത് ആ സന്ദര്‍ഭത്തിന്റെ ആവശ്യം ആയ കൊണ്ട് അതിന്റെ Maker -ക്ക് ചില നിര്‍ണായക തീരുമാനങ്ങള്‍ സിനിമക്ക് വേണ്ടി ആ കഥാപാത്രത്തെ കൊണ്ട് ചെയ്യിക്കേണ്ടിവരാറുണ്ട്. ഇതൊരു given & take policy പോലെ കാണാറുള്ളൂ; അല്ലെങ്കില്‍ കാണേണ്ടത്.

സ്ഫടികം സിനിമയിലെ ആടുതോമയെ അതിന്റെ എല്ലാ അര്‍ഥത്തിലും ഉള്‍കൊണ്ട്, മോഹന്‍ലാല്‍ ഏതെല്ലാം അപകട സാദ്ധ്യതകള്‍ പതിയിരുന്നിട്ടും, ചങ്കൂറ്റത്തോടെ ചെയ്തത് കൊണ്ടാണ് ആ കഥാപാത്രം ഇന്നും അനശ്വരമായി ജീവിക്കുന്നത്.

ഹിമാലയത്തിന്‍്റെ ചുവട്ടില്‍ നിന്ന്, മുകളിലേക്ക് നോക്കിയത് കൊണ്ട് മാത്രം ആ കൊടുമുടി കയ്യടക്കി എന്നാകില്ല. അത് കയറുക തന്നെ ചെയ്യണം. അഗ്രത്തില്‍ ചെല്ലുന്നവനെയാണ് നമ്മള്‍ ഹീറോ എന്ന് വിളിക്കുക. അഭിനയിക്കാന്‍ വരുമ്ബോള്‍ M.P ആയാലും പ്രധാന മന്ത്രി ആയാലും സെറ്റിനകത്ത് അവര്‍ കഥാപാത്രം ആവുകയാണെന്നു ഒരു സാമാന്യ മലയാളി മനസ്സിലാക്കേണ്ടതാണ്‌ .”ഭദ്രന്‍ കുറിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button