KeralaLatest NewsNews

തലസ്ഥാനത്ത് 61 സീറ്റ് നേടി ബിജെപി ഭരണം പിടിക്കും; 5 കോര്‍പ്പറേഷനുകളിൽ വന്‍ മുന്നേറ്റം: വിജയം ഉറപ്പിച്ച് കെ സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന അവകാശവാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭണം പിടിക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. 61 സീറ്റ് നേടി ഭരണം പിടിക്കുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്. അതില്‍ കൂടുതല്‍ സീറ്റ് ബിജെപിക്ക് ലഭിച്ചേക്കുമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിങ്ങനെ അഞ്ചു കോര്‍പ്പറേഷനുകളിലും ബിജെപി മുന്നേറ്റം നടത്തുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വിസ്മയകരമായ രീതിയില്‍, നല്ല സംഖ്യയില്‍ അക്കൗണ്ട് തുറക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസും സ്പീക്കറും കൂടുതല്‍ പരുങ്ങലിലാകുന്ന സ്ഥിതിയാണ് സ്വര്‍ണക്കള്ളക്കടത്ത് കേസ് മുന്നോട്ടുപോകുമ്ബോള്‍ ഉണ്ടാകുന്നത്. സ്വപ്നയെ ജയിലില്‍ പോയി ഭീഷണിപ്പെടുത്തി എന്നുള്ളതും സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട് എന്നുള്ളതും കോടതി മുമ്ബാകെ പരാതിയായി നല്‍കിയ കേസില്‍ വലിയ അട്ടിമറിയാണ് ജയിലില്‍ നടക്കുന്നത്. ജയില്‍ ഡിഐജി ആ സംഭവത്തെ ആസൂത്രിതമായി വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. ജയില്‍ ഡിഐജി ഇന്നലെ പറഞ്ഞതെല്ലാം മനപ്പൂര്‍വം എഴുതി ഉണ്ടാക്കിയതാണ്. സ്വപ്നയെ നേരത്തെ തന്നെ ജയിലില്‍ പോയി ഉന്നതന്മാരായ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കസ്റ്റംസിന്റെ അനുമതിയില്ലാതെ ജയിലില്‍ സ്വപ്നയെ കണ്ട ഉന്നത ഉദ്യോഗസ്ഥന്‍ ഈ ഭീഷണിയുടെ പിന്നിലുണ്ട്. ജയില്‍ ഡിഐജിയുടെ നീക്കം സംശയാസ്പദമാണ്. സ്വപ്നയെ സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ആരാണെന്ന് അന്വേഷിക്കണം. സ്വര്‍ണക്കടത്തിലെ സുപ്രധാന മൊഴി തിരുത്തിക്കാനും കേസ് അട്ടിമറിക്കാനും ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുവരികയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജയില്‍ വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണ്. ഗുരുതരമായ ചട്ടലംഘനമാണ് ജയിലില്‍ നടന്നിട്ടുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Read Also: എന്നെ എന്തും വിളിക്കാം, ഞാൻ മോദിയുടെ പടയാളി: വിമർശനങ്ങളെ തച്ചുടച്ച് സുരേഷ് ഗോപി

കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുകയാണ്. സര്‍ക്കാരിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കുന്നതും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും, ജനങ്ങളുടെ പരാതി സ്വീകരിക്കുകയും ചെയ്യുന്നു. ഇത് തെരഞ്ഞെടുപ്പ് കാലത്ത് പാടില്ലാത്തതാണ്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ വിളിച്ചു എന്ന് പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ സംശയിച്ചു. ഇപ്പോള്‍ തെളിഞ്ഞല്ലോ. ഇഡിക്ക് കള്ളക്കടത്തും അനധികൃത സ്വത്തു സമ്ബാദനവും തെളിയണമെന്ന് മാത്രമാണ് ഉദ്ദേശമുള്ളതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ വീരപ്പനേക്കാള്‍ വലിയ കൊള്ളയാണ് നടത്തുന്നത്. കൂടാതെ രമേശ് ചെന്നിത്തലയ്ക്ക് തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി കിട്ടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button