KeralaLatest NewsIndia

കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി വിമാനത്താവളത്തില്‍ അറസ്റ്റിൽ

ഇഡിയുടേത് അന്യായ പകപോക്കല്‍ ആണെന്നും നടപടിക്കെതിരേ ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം: കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ആണ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. അതേസമയം ഇ.ഡി നടപടി അതിരു കടന്നതാണെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇഡിയുടേത് അന്യായ പകപോക്കല്‍ ആണെന്നും നടപടിക്കെതിരേ ദേശവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇ ഡി യെ മുന്‍നിര്‍ത്തി ആര്‍എസ്‌എസ് നടത്തുന്ന പ്രതികാര നടപടികള്‍ അതിര് കടന്നിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികള്‍ സംഘപരിവാറിന്റെ കൂലിക്കാരായി വേഷം കെട്ടി ഇറങ്ങുന്നത് തടയാന്‍ രാജ്യസ്‌നേഹികള്‍ക്ക് ബാധ്യതയുണ്ട്. സിഎഎ എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭത്തില്‍ മുന്‍ നിരയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി നേതാവാണിദ്ദേഹം. പൗരത്വ നിയമം വീണ്ടും കെട്ടി എഴുന്നള്ളിക്കാനുള്ള നീക്കങ്ങളെ എന്ത് വില കൊടുത്തും തടയണമെന്നും ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

read also: ആചാര അനുഷ്ഠാനങ്ങളെ വഞ്ചിച്ചവർ, പ്രളയദുരിതാശ്വാസ ഫണ്ടിൽ അപഹരിച്ചവർ, ഇവരോട് ജനങ്ങൾക്ക് പകയുണ്ടാകും; നടൻ സുരേഷ് ഗോപി

ദിവസങ്ങള്‍ക്ക് മുമ്പ് ഇഡി പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും ദേശീയ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരേ ഇന്നലെ പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറി. ഇഡി ആര്‍എസ്‌എസ്സിന്റെ ചട്ടുകമായി മാറുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button