KeralaLatest NewsNews

“ഇത് കേരളമാണ് , ഇവിടെ കേന്ദ്ര ഏജന്‍സികളെ മേയാന്‍ അനുവദിക്കില്ല” : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ ഒരു മുന്‍വിധിയുമില്ലെന്നും തെ‌റ്റ് ചെയ്‌തവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാല്‍ കേസിലെ പ്രതികള്‍ മജിസ്‌ട്രേ‌റ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴി ചില നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പറയുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Read Also : ചൈനയോട് ഗുഡ് ബൈ പറഞ്ഞു സാംസങ് ഇന്ത്യയിലേക്ക് ; 4825 കോടിയുടെ നിക്ഷേപം

“ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് വരെ ഈ നേതാക്കള്‍ പറയുന്നു. ഇത് കേരളമാണ് ഇവിടെ കേന്ദ്ര ഏജന്‍സികളെ മേയാന്‍ അനുവദിക്കില്ല”,മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അന്വേഷണ ഏജന്‍സികളെ മുന്‍വിധിയില്ലാതെയാണ് കേരളം സ്വീകരിച്ചത്.എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം എന്താണെന്ന് തിരിച്ചറിയാന്‍ വലിയ വിശകലനം ആവശ്യമാണെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button