Latest NewsIndia

‘നേരത്തെ ഇന്ത്യ ലോകത്തെ ആയിരുന്നു ഉറ്റുനോക്കിയിരുന്നത്, എന്നാൽ ഇന്ന് മോദിയുടെഇന്ത്യയെ ലോകം നോക്കിപഠിക്കുന്നു’- യോഗി

ഇപ്പോള്‍, ഒരു കൊച്ചുകുട്ടിക്ക് പോലും സാങ്കേതികവിദ്യ പരിജ്ഞാനമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെക്കുറിച്ചുള്ള ആഗോള ധാരണയില്‍ മാറ്റം വന്നതിനാല്‍ ലോകം ഇന്ത്യയെ വീണ്ടും ഉറ്റുനോക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ വൈറസ് വാക്‌സിന്‍ 2021 ജനുവരിയില്‍ തയ്യാറാകാന്‍ സാധ്യതയുണ്ടെങ്കിലും ആളുകള്‍ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.

7 വര്‍ഷം മുമ്പ് വരെ ഇന്ത്യ ലോകത്തെയാണ് ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ ഭരണം കാരണം യൂറോപ്പും അമേരിക്കയും മറ്റ് രാജ്യങ്ങളും ഇപ്പോള്‍ ഇന്ത്യയെയാണ് ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഹാറാണ പ്രതാപ് ശിക്ഷ പരിഷത്തിന്റെ (എം പി എസ് പി) സ്ഥാപിത വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

read also: ഡൽഹിയിലെ കർഷക സമരം പിക്നിക്ക് മൂഡിൽ : സമരക്കാർക്ക് റിലാക്‌സാവാൻ ജിം മുതൽ മസാജ് പാർലർ വരെ

‘ഇപ്പോള്‍, ഒരു കൊച്ചുകുട്ടിക്ക് പോലും സാങ്കേതികവിദ്യ പരിജ്ഞാനമുണ്ട്. അവരെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. രാജ്യത്തെ 135 കോടി ജനങ്ങള്‍ കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ നേരിടാന്‍ പ്രാപ്തരായി’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button