KeralaLatest NewsNewsIndia

കേരളത്തിൽ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തി

മലപ്പുറം: മലപ്പുറം എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ചെറിയ രീതിയിലുള്ള ശബ്ദത്തോടുകൂടി ഭൂചലനം ഉണ്ടായത്.

Read Also : പൊലീസ് സ്റ്റേഷനില്‍ സിഐ ഉൾപ്പെടെ 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ പ്രതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു. എടപ്പാള്‍, അണ്ണക്കമ്പദ് , കണ്ടനകം, വട്ടംകുളം, കാലടി, പടിഞ്ഞാറങ്ങാടി, തവനൂര്‍, മൂവാകര ആനക്കര, ചങ്ങരകുളം, എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നത്. പ്രഭവ കേന്ദ്രം മഞ്ചേരിയില്‍ നിന്ന് 17 കിലോ മീറ്ററും പൊന്നാനിയില്‍ നിന്ന് 30 കിലോമീറ്ററും ദൂരെയാണെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം ഭൂചലനം ഉണ്ടായ പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ടോയെന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button