Latest NewsIndiaNews

കർഷകന്റെ വരുമാനം ഇരട്ടിയാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്; കര്‍ഷകസമരത്തിനെതിരെ കേന്ദ്ര ധനകാര്യമന്ത്രി

ന്യൂഡൽഹി : രാഷ്ട്രീയ നേട്ടങ്ങൾക്കായി കർഷകരെ ഉപയോഗിക്കുകയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‍. ഇത്തരം ആളുകളില്‍ നിന്നും കര്‍ഷകര്‍ വിട്ട് നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ന്യൂസ് 18 ക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കർഷകരുമായി തുടർ ചർച്ചകൾക്ക് സർക്കാർ തയാറാണെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക മേഖലയുടെയും കർഷകരുടെയും ശബ്ദം ഇപ്പോൾ ഉയർന്നുകേൾക്കുന്ന പ്രക്ഷോഭങ്ങളിൽ കേൾക്കുന്നില്ല. ദേശവിരുദ്ധ ശക്തികളും അസംതൃപ്തരായ ചില ശക്തികളും കർഷക പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്നത് അത്ര ഗുണകരമാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.കർഷകരുടെ വായ്പ എഴുതിത്തള്ളാമെന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചില്ല. അവരെ വിശ്വസിക്കാൻ പാടില്ല. കോൺഗ്രസിന്റെ കാപട്യം എല്ലാവരും കണ്ടതാണെന്നും ധനമന്ത്രി പറഞ്ഞു .

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ റെക്കോർഡ് സംഭരണം ഉണ്ടായിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.  വലിയ സംഭരണം കേന്ദ്രം നടത്തിയിട്ടുണ്ട്. പരമാവധി സംഭരണം ഇപ്പോൾ നടക്കുന്നുണ്ട്. കർഷകന്റെ വരുമാനം ഇരട്ടിയാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button