KeralaLatest NewsNews

ഇടതു പക്ഷം തഴഞ്ഞു; മാ​ണി സി. ​കാ​പ്പ​ന്‍ യുഡിഎഫിലേക്ക് എത്തുമോ ?

ഇടതു പക്ഷത്തിൽ അതൃപ്തിയുമായി എ​ന്‍​സി​പി.സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ എ​ന്‍​സി​പിയോട് എ​ല്‍​ഡി​എ​ഫ് നീ​തി പുല​ര്‍​ത്തി​യി​ല്ലെ​ന്ന ആരോപണവുമായി എ​ന്‍​സി​പി നേ​താ​വും എം​എ​ല്‍​എ​യു​മാ​യ മാ​ണി സി. ​കാ​പ്പ​ന്‍ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ മാ​ണി സി. ​കാ​പ്പനെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടു കണ്‍വീനര്‍ എം.എം ഹസന്‍ രംഗത്ത്

എൻ സിപിയുടെ പ്ര​തി​ഷേ​ധം എ​ല്‍​ഡി​എ​ഫി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് പ്ര​തി​ഷേ​ധം എ​വി​ടെ​യും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​നി തു​റ​ന്നു പ​റ​യു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫിലേക്ക് ഹസന്റെ ക്ഷണം.

read  also:തലസ്ഥാനത്ത് 61 സീറ്റ് നേടി ബിജെപി ഭരണം പിടിക്കും; 5 കോര്‍പ്പറേഷനുകളിൽ വന്‍ മുന്നേറ്റം: വിജയം ഉറപ്പിച്ച് കെ സുരേന്ദ്രൻ

യു​ഡി​എ​ഫി​ന്‍റെ ന​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തെ മു​ന്ന​ണി സ്വീ​ക​രി​ക്കു​മെ​ന്ന് ഹ​സ​ന്‍ വ്യ​ക്ത​മാ​ക്കി. എല്‍.ഡി.എഫില്‍ കൂടുതല്‍ അസ്ംതൃപ്തരായ എം.എല്‍.എമാരുണ്ട്. മാണി സി. കാപ്പന്‍ സഹകരിക്കാന്‍ തയാറാണെങ്കില്‍ മുന്നണിയില്‍‌ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്നും എം.എം ഹസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button