COVID 19Latest NewsNewsSaudi Arabia

സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേർക്ക് കോവിഡ്

റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പേർക്ക് കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 13 കോവിഡ് രോഗികള്‍ മരിച്ചു . 166 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു‌.

നിലവില്‍ 3,366 കോവിഡ് രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 517 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ് ഉള്ളത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,036 ആയും വൈറസ് ബാധിതര്‍ 359,749 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 239 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 350,347 ആയും ഉയർന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button