COVID 19Latest NewsIndiaNews

കോവിഡ് രോഗികളിൽ ഗുരുതരമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍

അഹമ്മദാബാദ് : കോവിഡ് രോഗികളിൽ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍. മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധയാണ് ഉണ്ടാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന ഈ ഫംഗസ് അഞ്ച് രോഗികളില്‍ കണ്ടെത്തിയതായും അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു.

അതേസമയം ഫംഗസ് കണ്ടെത്തിയതിൽ രണ്ടു പേര്‍ മരണത്തിനു കീഴടങ്ങി. രണ്ടു പേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി. രോഗം ബാധിച്ചവരില്‍ നാലു പേര്‍ 34 നും 47 നു മധ്യേ പ്രായമുള്ള പുരുഷന്മാരാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഗുരുതരാവസ്ഥയില്‍ 67 കാരനെ ഭുജില്‍ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.

നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. ഇവര്‍ക്ക് രോഗപ്രതിരോധ ശേഷം വളരെ കുറവായിരുന്നു. കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഈ നാലു രോഗികളില്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫംഗസ് ബാധയുണ്ടായിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button