Latest NewsNewsIndia

ചൈനയോട് ഗുഡ് ബൈ പറഞ്ഞു സാംസങ് ഇന്ത്യയിലേക്ക് ; 4825 കോടിയുടെ നിക്ഷേപം

നോയിഡ : സാംസങ്ങിന്റെ പ്രധാന ഉൽ‌പാദന യൂണിറ്റ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട് . ഇതിനായി സാംസങ് ഇന്ത്യയിൽ 4,825 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. മൊബൈൽ, മറ്റു സ്മാർട് ഉൽപന്നങ്ങളുടെ ഡിസ്പ്ലേ പ്രൊഡക്ഷൻ യൂണിറ്റാണ് ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റുന്നത്. ഉത്തർപ്രദേശിൽ 4,825 കോടി രൂപ നിക്ഷേപം നടത്തുമെന്ന് യുപി സർക്കാർ വക്താവും പറഞ്ഞു.

Read Also : ക്ഷേത്രത്തിൽ ഹിജാബും, ഷൂസും ധരിച്ച് യുവതി പ്രവേശിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു

നോയിഡയിൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. സാംസങ്ങിന്റെ ആദ്യത്തെ ഹൈ-ടെക്നിക് പദ്ധതിയായിരിക്കും സാംസങ് പ്ലാന്റെന്ന് യുപി സർക്കാർ വക്താവ് പറഞ്ഞു.ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ യൂണിറ്റായി ഇത് മാറും.

ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട് അനുസരിച്ച്, നോയിഡയിലെ സാംസങ് യൂണിറ്റ് വഴി പരോക്ഷമായ തൊഴിൽ ലഭിക്കുന്നത് കൂടാതെ 510 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നോയിഡയിലെ സാംസങ് പ്ലാന്റിൽ ഇതിനകം തന്നെ മൊബൈൽ നിർമാണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button