YouthLatest NewsKeralaNattuvarthaNewsWomenLife Style

‘രണ്ട് പെൺകുട്ടികൾ ബാധ്യതയാണെന്ന് പറഞ്ഞ് കണ്ടം വഴിയോടിയ മഹാൻ, താങ്കൾ പോയതോടെ ഞാൻ സ്ട്രോങ് ആയി’; വൈറൽ കുറിപ്പ്

സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാവുകയാണ് #singleparentchallenge. കഷ്ടപ്പാടും വേദനകൾക്കുമിടയിൽ മക്കളെ നോക്കുന്ന സിംഗിൾ മദർ/ഫാദർ ചലഞ്ച് സോഷ്യൽ മീദിയ ഏറ്റെടുത്തിരിക്കുകയാണ്. നൂർജഹാൻ എന്ന യുവതി പങ്കുവെച്ച കഥ വേദനാജനകമാണ്. നൂർജഹാൻ ദ മലയാളി ക്ളബ് എന്ന ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ്:

അനുഭവിച്ച വേദനകൾ പങ്കുവെച്ച് ആരെയും ബോറടിപ്പിക്കുന്നില്ല. എന്നെ കെയർ ചെയ്യാൻ മത്സരിക്കുന്ന രണ്ട് മാലാഖമാരെ തന്നാണ് ദൈവം എന്നെ അനുഗ്രഹിച്ചത്.സ്നേഹം പകുത്ത് പോകാതെ എനിക്ക് മാത്രമായി കിട്ടുന്നതിന്റെ സർവ്വ അഹങ്കാരവും എനിക്ക് ഉണ്ട് കേട്ടോ.. ആ അഹങ്കാരം ആണ് നിങ്ങൾക്ക് ജാടയായിട്ട് തോന്നുന്നത്..

Also Read: പ്രവാസിയുടെ വീട്ടിൽ മന്ത്രിയുടെ രഹസ്യ സന്ദർശനം; അന്വേഷണം കണ്ടെയ്നർ കറൻസിയിലേക്ക്? തോമസ് ഐസക് കുരുക്കിൽ

വിലാപത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞിട്ട് വർഷം 5-6 ആയി.. എന്നെക്കാൾ നല്ല വിദ്യാഭ്യാസം, ജോലി, സോഷ്യൽ സ്റ്റാറ്റസ് ഒക്കെ എന്റെ കുഞ്ഞുങ്ങൾ നേടുമെന്നുള്ള കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല(ഞാനല്ലേ role model😎) . ഞങ്ങൾ അടിപൊളി ആയിട്ടങ്ങ് ജീവിച്ച് പൊയ്ക്കോളാം..രണ്ട് പെൺകുട്ടികളെ ബാധ്യതയാണെന്ന് തെറ്റിദ്ധരിച്ച് കണ്ടം വഴിയോടിയ മഹാനോട് നന്ദി മാത്രം.. താങ്കൾ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നിലെ വ്യക്തിത്വം ഇത്രയും STRONG ആവില്ലായിരുന്നു… Husband എന്ത് ചെയ്യുന്നു , എവിടെയാണ്, തുടങ്ങിയ ചോദ്യങ്ങൾ ഇനിയെങ്കിലും ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു… കള്ളം പറയാൻ ഇനിയും വയ്യാത്തോണ്ടാ…

shortlink

Related Articles

Post Your Comments

Related Articles


Back to top button