Latest NewsIndia

സുശീല്‍ കുമാര്‍ മോദി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു: കേന്ദ്രമന്ത്രിസഭയിലേക്കെന്നു സൂചന

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയതു. 11 വര്‍ഷത്തോളം ബിഹാറിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചതിന് ശേഷമാണ് സുശീല്‍ കുമാര്‍ മോദി രാജ്യസഭാംഗമായി എത്തുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശ്യാം നന്ദന്‍ പ്രസാദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തളളിപ്പോയിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചപ്പോള്‍ ഒഴിവുവന്ന സീറ്റിലേക്കാണ് സുശീല്‍ കുമാര്‍ മോദിയെ തെരഞ്ഞെടുത്തത്. പ്രതിപക്ഷം മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സുശീല്‍ കുമാര്‍ മോദിയെ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്.പാസ്വാന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നേരത്തെ എല്‍ജെപി ആവശ്യപ്പെട്ടിരുന്നു.

read also: സിപിഎം ഓഫീസില്‍ അടിപിടി; ബ്രാഞ്ച് സെക്രട്ടറിയുടെ തലയ്ക്ക് പരിക്ക്

എന്നാല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വിട്ട് എല്‍ജെപി ഒറ്റയ്ക്കാണ് മത്സരിച്ചത്. പാസ്വാന്റെ മരണശേഷം പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത മകന്‍ ചിരാഗ് പാസ്വാന്റെ തീരുമാനപ്രകാരമാണ് എല്‍ജെപി ഒറ്റയ്ക്ക് മത്സരിച്ചത്. തുടര്‍ന്നാണ് സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button