Latest NewsNewsIndia

തൊണ്ട മുറിച്ച ശേഷം രക്തം ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ ഒഴിച്ചു; അഘോരി പരിശീലനമെന്നു സംശയം

ഔറംഗബാദ്: മഹാദേവ ക്ഷേത്രത്തിൽ തൊണ്ട മുറിച്ച്‌ ശിവലിംഗത്തില്‍ രക്തം ഒഴിച്ച് 25കാരന്‍. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ പൈതാന്‍ ടൗണ്‍ മഹാദേവ ക്ഷേത്രത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. അഘോരി പരിശീലനത്തിന്റെ ഭാഗമായിട്ടാണ് യുവാവ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

കഹര്‍വാദ് ഗ്രാമത്തിലെ നന്ദു ഘുംഗേസ് എന്ന മത്സ്യത്തൊഴിലാളിയാണ് പൈത്തന്‍ പട്ടണത്തിലെ ഗഗഭട്ട് ചൗക്കിലെ സിദ്ധി അലി ദര്‍ഗയ്ക്കടുത്തുള്ള ക്ഷേത്രത്തിൽ കഴുത്തറുത്തത്. ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ ബിഹാരി പരദേശി എന്നയാളാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവാവ് ക്ഷേത്രത്തില്‍ വെച്ച്‌ കഴുത്തറുത്തതാണെന്ന് ദൃക്സാക്ഷികളിലൊരാളാണ് പൊലീസിനോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button