Latest NewsUAEIndiaNewsInternationalGulf

20 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന വമ്പൻ പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യയും യു എ ഇയും

ന്യൂഡല്‍ഹി : 7 ബില്ല്യണ്‍ ഡോളറിന്റെ ഭക്ഷ്യ ഇടനാഴി പദ്ധതിയ്ക്ക് കൈകോർത്ത് ഇന്ത്യയും യുഎഇയും.ഇന്ത്യയിലേയ്ക്കുള്ള ഭക്ഷ്യ ഇറക്കുമതി വര്‍ധിപ്പിക്കുകയെന്നതിലൂടെ കര്‍ഷകരെ യുഎഇയിലെ കമ്പനികളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മധ്യപ്രദേശില്‍ എട്ട് ഭക്ഷ്യോത്പ്പാദന യൂണിറ്റുകളാണ് ആരംഭിക്കുക.

Read Also : തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

ഡിപി വേള്‍ഡ്, ഡിഎംസിസി എന്നീ പ്രമുഖ കമ്പനികളാണ് നിക്ഷേപത്തിന് സന്നദ്ധരായി മുന്നോട്ട് വന്നിരിക്കുന്നത്. യുഎഇ ധനമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും യുഎഇയും തമ്മില്‍ ഭക്ഷ്യ സഹകരണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി മൂന്ന് വര്‍ഷത്തേയ്ക്ക് 7 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തുക. പദ്ധതിയിലൂടെ 20 ലക്ഷം ഇന്ത്യന്‍ കര്‍ഷകര്‍ക്കാണ് പ്രയോജനം ലഭിക്കുക. ഇതിന് പുറമെ 2,00,000 അധിക തൊഴിലും പദ്ധതിയിലൂടെ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button