Latest NewsKeralaCinemaNewsIndiaEntertainment

തമിഴ്നാടിനെ കണ്ട് പഠിക്കണം, കേരളം 40 വർഷമായി ശ്രമിച്ചിട്ടും നടക്കാത്ത കാര്യം!

അതുല്യപ്രതിഭകളെ എങ്ങനെ ബഹുമാനിക്കണമെന്ന് തമിഴ്മക്കളെ കണ്ട് പഠിക്കണം

അന്തരിച്ച മഹാഗായകൻ എസ് പി ബാലസുബ്രമണ്യത്തിനോടുള്ള ആദരസൂചകമായി ‘എസ് പി ബി വനം’ കോയമ്പത്തൂരിൽ ഒരുങ്ങിക്കഴിഞ്ഞു. പരിസ്ഥിതി സംരക്ഷക സമിതിയുടെ നേതൃത്വത്തിലാണ് ഈ വനം ഒരുങ്ങുന്നത്. 74 വൃക്ഷതൈകളാണ് എസ് പി ബി വനത്തിൽ നട്ടു പിടിപ്പിച്ചിട്ടുള്ളത്. 74 ആം വയസിലാണ് അദ്ദേഹം വിടവാങ്ങിയത്.

Also Read:ഡോളി ചുമട്ടുകാരോടെ പാദം തൊട്ട് തൊഴുത് എസ് പി ബി!! ശബരിമല സന്നിധാനത്ത് നടന്ന സംഭവം വീണ്ടും ശ്രദ്ധ നേടുന്നു

അതുകൊണ്ട് അദ്ദേഹം ജീവിച്ചിരുന്ന ആ എഴുപത്തിനാല് വർഷങ്ങളുടെ സൂചകമായിട്ട് എഴുപത്തിനാല് മരങ്ങൾ എസ് പി ബി വനത്തിൽ വച്ചുപിടിപ്പിക്കുന്നത്. അദ്ദേഹം ആലപിച്ച ഓരോ ഗാനത്തിന്റെയും പേര് ഓരോ മരത്തിനും നൽകിയിട്ടുണ്ട്. പ്രകൃതി സ്നേഹിയായിരുന്നു എസ് പി ബിയെന്ന് ആരാധകർക്ക് വരെ അറിയാവുന്നതാണ്.

സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന മരങ്ങളാണ് എസ് പി ബി വനത്തിൽ കാണാൻ സാധിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ജന്മ നക്ഷത്രത്തോടനുബന്ധിച്ചുള്ള മരങ്ങളും വെച്ച്‌ പിടിപ്പിച്ചിട്ടുണ്ട്. സംഗീതവും, അഭിനയവും, സംവിധാനവും, ഡബ്ബിങ്ങും തുടങ്ങി എല്ലാ മേഖലയിലും തന്റെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് എസ് പി ബാലസുബ്രഹ്മണ്യം.

Also Read: എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരം; കാർട്ടൂൺ ഒരുക്കി അമൂൽ

എസ് പി ബി അന്തരിച്ച വർഷം തന്നെ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയ പരിസ്ഥിതി വകുപ്പ് അഭിനന്ദനമർഹിക്കുന്നു. ഇവിടെ പ്രേംനസീറിന്റെ സ്മരണാർത്ഥം തലസ്ഥാനത്ത് ഒരു സ്മാരകം ഉയർത്താൻ നാല്പതു വർഷം കൊണ്ട് ശ്രമിക്കുന്നതാണ്. ഇതുവരെ നടന്നിട്ടില്ല. പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിൽ നിർമിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം ഈ വർഷം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button