KeralaLatest NewsNews

ബി.ജെ.പി സ്ഥാനാര്‍‌ഥിയെ കാട്ടുപന്നി കുത്തി

കോഴിക്കോട്: കോടഞ്ചേരിയിൽ ബി ജെ പി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് സ്ഥാനാർഥി വാസുകുഞ്ഞനാണ്‌ (53) കുത്തേറ്റത്. സ്ഥാനാർത്ഥി സഞ്ചരിച്ചിരുന്ന ബൈക്ക് പന്നി കുത്തി വീഴ്‌ത്തുകയായിരുന്നു. ‌

പുലർച്ചെ അഞ്ചേമുക്കാലിനാണ് സംഭവം നടന്നത്. രാവിലെ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിനിടെ ചൂരമുണ്ട കണ്ണോത്ത് റോഡിൽ വച്ചാണ് വാസുകുഞ്ഞിന് നേരെ കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button