COVID 19Latest NewsNewsInternational

കൊറോണ വൈറസിനെ നശിപ്പിക്കാൻ പുതിയ രീതിയുമായി അമേരിക്കയുടെ പഠന റിപ്പോർട്ട്

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് കൊറോണ വൈറസിനെ തകർക്കാനുള്ള പ്രകാശരശ്മികളുടെ കഴിവിനെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫോട്ടോ കെമിസ്ട്രി- ഫോട്ടോ ബയോളജി ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Read Also : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് : രണ്ടാം ഘട്ടവും കടന്ന് ബൈഡൻ, ട്രംപിനോട് കണക്കു തീർത്ത് ഹിലരി

കൊറോണ വൈറസുകളെ ഫലപ്രദമായും എളുപ്പത്തിലും വളരെ ചെലവുകുറഞ്ഞ തരത്തിലും കൊന്നൊടുക്കാന്‍ അള്‍ട്രാവയലറ്റ് പ്രകാശത്തിനാകും. അള്‍ട്രാ വയലറ്റ് പ്രകാശം പൊഴിക്കുന്ന എല്‍.ഇ.ഡി ലൈറ്റുകളുപയോഗിച്ചുള്ള പരീക്ഷണമാണ് ന്യൂയോര്‍ക്കില്‍ നടത്തിയത്.

കൊറോണയെ ഫലപ്രദമായി തടയാന്‍ വിവിധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഇതിനൊപ്പമാണ് പ്രകാശ രശ്മികളുടെ ഉപയോഗത്തെക്കുറിച്ചും പഠനം നടന്നതെന്ന് ലേഖനം എഴുതിയ ഹദാസ് മമാനേ പറഞ്ഞു.

ഇന്ന് ബസ്സുകളും ട്രെയിനും കായിക കേന്ദ്രങ്ങളും വിമാനങ്ങളുമെല്ലാം കെമിക്കല്‍ സ്പ്രേ ഉപയോഗിച്ചാണ് അണുവിമുക്തമാക്കുന്നത്. ഇത് ധാരാളം പണവും മനുഷ്യപ്രയത്‌നവും ആവശ്യമുള്ള പ്രവര്‍ത്തനമാണ്. എന്നാല്‍ പുതിയ പഠനമനുസരിച്ച് റൂമുകളിലും വാഹനങ്ങളിലുമുള്ള എയര്‍കണ്ടീഷണറിനകത്തെല്ലാം അള്‍ട്രാ വയലെറ്റ് രശ്മികള്‍ വരുന്ന ലൈറ്റുകള്‍ ഉണ്ടെങ്കില്‍ വായു അണുവിമുക്തമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button