Latest NewsIndia

പശ്ചിമ ബംഗാളിന്‍റെ വടക്കന്‍ മേഖലയില്‍ ഒരു സീറ്റ് പോലും കിട്ടുന്നില്ല, ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്ന് മമത ബാനര്‍ജി

ജല്‍പൈഗുരിയിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്‍റെ വടക്കന്‍ മേഖലയില്‍ ഒരു സീറ്റ് പോലും നേടാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ത് തെറ്റാണ് ചെയ്തതെന്ന് മമത ബാനര്‍ജി. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ മേഖലയില്‍ നിന്ന് ഒരു സീറ്റ് പോലും നേടാന്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ജല്‍പൈഗുരിയിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എങ്ങനെയാണ് ബിജെപി ഇവിടുള്ള എല്ലാ സീറ്റുകളിലും ജയിക്കുന്നതെന്നും മമത ജനങ്ങളോട് ചോദിക്കുന്നു. അവര്‍ പുറത്ത് നിന്ന് വന്ന് നമ്മുടെ സീറ്റുകള്‍ നേടി. അവര്‍ രാമകൃഷ്ണനോ വിവേകാനന്ദനോ അല്ല. വെറുപ്പ് മാത്രമാണ് അവര്‍ പടര്‍ത്തുന്നത്. മമതാ ബാനര്‍ജി പറയുന്നു. ഈ വടക്കന്‍ മേഖലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലുമില്ല.

read also: “കൊവിഡ് കാലത്ത് ചൈന ലക്ഷക്കണക്കിന് ഉയ്ഗര്‍ മുസ്ലിമുകളെ ക്യാംപുകളിൽ ക്രൂരമായി പീഡിപ്പിച്ചു”- അമേരിക്ക

അതെല്ലാം ബിജെപിക്കാണ് കിട്ടുന്നത്. എന്താണ് ഞങ്ങളുടെ തെറ്റ് എന്നാണ് മമതയുടെ ചോദ്യം. ചൊവ്വാഴ്ചയാണ് റാലി നടന്നത്.2021ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നാണ് അവര്‍ പ്രവര്‍ത്തകരോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button