KeralaLatest News

“നിങ്ങളുടെ ജോലി ഗുരുവായൂരപ്പന്റെ സ്വത്ത് പരിപാലിക്കുക എന്നത്” – ഉത്തരവിനെതിരെ അപ്പീൽ തീരുമാനമായില്ല

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്.

കൊച്ചി: ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകണമോയെന്നതില്‍ തീരുമാനമായില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ്. അന്തിമ തീരുമാനം ഈ മാസം 22 ന് ചേരുന്ന ഭരണ സമിതി യോഗത്തിന് ശേഷമെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം 10 കോടി രൂപ സംഭാവനയായി നൽകിയ നടപടി ചട്ട വിരുദ്ധമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പനാണ്.

ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ ആണ് ദേവസ്വം ചുമതല. ദേവസ്വം നിയമത്തിനുള്ളില്‍ നിന്ന് മാത്രമാണ് ഭരണസമതിയ്ക്ക് പ്രവർത്തിക്കാനാകുക.പണം വകമാറ്റി നല്‍കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി നിയമ വിരുദ്ധമാണ്. ദേവന്റെ സ്വത്തുവകകള്‍ ക്ഷേത്രാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി മൂന്നംഗ ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

read also: കലാമിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടി കൊന്നതിന് പിന്നിൽ..

ദേവസ്വം ബോര്‍ഡ് ഫണ്ട് മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന ഹൈക്കോടതിയുടെ മുന്‍കാല വിധി റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹര്‍ജികള്‍ തീര്‍പ്പാക്കാനായി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലേക്ക് വിട്ടിട്ടുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത് ദേവസ്വത്തിന്‍റെ പ്രവർത്തന പരിധിയിൽ വരില്ലെന്നും ദേവസ്വം ആക്ട് പ്രകാരം മറ്റ് കാര്യങ്ങൾക്ക് പണം ഉപയോഗിക്കാൻആകില്ലെന്നും ജസ്റ്റിസ്സുമാരായ എ ഹരിപ്രസാദ്, അനു ശിവരാമൻ, എം ആർ അനിത എന്നിവർ അടങ്ങിയ ഫുൾ ബഞ്ച് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button