KeralaLatest NewsNews

ഇവനെ പോലുള്ള ചാരിറ്റി കള്ളന്മാരെ ഇവിടെ വെച്ച് പൊറിപ്പിക്കാൻ കൊള്ളില്ല ; ഫിറോസ് കുന്നംപറമ്പിൽ

തിരുവനന്തപുരം : കള്ളനോട്ട് കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിലായതിനു പിന്നാലെ തന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത കള്ളന്മാരുണ്ടെന്നും , അവരെയും പിടികൂടണമെന്നും ഫിറോസ് കുന്നുംപറമ്പില്‍. ഇയാളുടെ വഞ്ചനയെ പറ്റിയും ചതിയെ പറ്റിയും തുറന്നുപറഞ്ഞ ഫിറോസ് ഒരിക്കൽ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കാൻ തന്നെ കാരണം ആഷിഖ് ആണെന്നും പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.

‘ഞാൻ അന്നും ഇന്നും എന്നും പറയും, ഇവനെ പോലുള്ള ചാരിറ്റി കള്ളന്മാർ എന്നെ എതിർക്കുന്നതും ഇല്ലായ്മ ചെയ്യാൻ നോക്കുന്നതും അവരുടെ കള്ളത്തരങ്ങൾക്ക് ഞാനൊരു തടസ്സമായതുകൊണ്ടാണ്,എന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത കുറച്ചു കള്ളന്മാർകൂടി പിടിക്കപ്പെടാനുണ്ട് അതിനായി ഞാൻ തന്നെ മുന്നിട്ടിറങ്ങും ഇവരെയൊന്നും വെച്ച് പൊറിപ്പിക്കാൻ കൊള്ളില്ല’ -ഫിറോസ് പറഞ്ഞു.

അതേസമയം തട്ടിപ്പുകളെ കുറിച്ച് ഫിറോസിന് മുൻപ് തന്നെ അറിയാമെങ്കിൽ എന്തുകൊണ്ട് ഇതുവരെ പുറത്തുപറഞ്ഞില്ല എന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button