KeralaLatest NewsNews

‘ഞാന്‍ അറിഞ്ഞില്ലുണ്ണീ..’; പിണറായി സർക്കാരിന്റെ വാഗ്‌ദാനങ്ങളെ തെളിവോടുകൂടി പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ലഭ്യമാക്കിയ തൊഴിലവസരങ്ങളെ കുറിച്ച്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ 100 ദിവസങ്ങള്‍ 100 പദ്ധതികള്‍ എന്ന പരിപാടിക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ലഭ്യമാക്കിയ തൊഴിലവസരങ്ങളെ കുറിച്ച്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ കുറിച്ചും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീജിത്ത് പണിക്കരുടെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീജിത്ത് പണിക്കര്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള സര്‍ക്കാരിന്റെ ‘ 100 ദിവസങ്ങള്‍ 100 പദ്ധതികള്‍ ‘ എന്ന പരിപാടിയുടെ പെവര്‍ നിങ്ങള്‍ക്കറിയുമോ? സുതാര്യതയാണ് ഈ സര്‍ക്കാരിന്റെ മെയിന്‍. പ്രസ്തുത പദ്ധതിയുടെ വെബ്സൈറ്റില്‍ സര്‍ക്കാര്‍/പൊതുമേഖലയില്‍ നിയമനം ലഭിച്ചവരുടെ വിവരങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ന്യൂ മെഹറുബ ഫാന്‍സി, ആര്‍ ജെ ഓട്ടോമൊബൈല്‍സ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങള്‍ വരെയുണ്ട് ലിസ്റ്റില്‍. ഈ കടകള്‍ ഒക്കെ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ ആയ വിവരം ഞാന്‍ അറിഞ്ഞില്ലുണ്ണീ.

Read Also: ഒടുവില്‍ ഗവര്‍ണർ അനുമതി നൽകി; ആശ്വാസത്തിൽ പിണറായി സർക്കാർ

തീര്‍ന്നില്ല. കൊല്ലത്ത് കുത്തക മുതലാളിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഫ്രഷ് എന്ന ‘സര്‍ക്കാര്‍/പൊതുമേഖലാ’ സ്ഥാപനത്തിലേക്കും സര്‍ക്കാര്‍ നിയമനം നടത്തിയിട്ടുണ്ടത്രേ! ഇനി പത്തനംതിട്ട ജില്ലയില്‍ സൈക്കിള്‍ ടയറില്‍ കാറ്റു നിറയ്ക്കുന്ന “പാപ്പീസ് ടയറില്‍ എയര്‍ ഫില്ലിങ് സെന്റര്‍” എന്ന ഒരു പൊതുമേഖലാ സ്ഥാപനം വന്നിട്ട്, അവിടെ ഒരു ഒഴിവ് വന്നിട്ട്, അതില്‍ അപേക്ഷിച്ചിട്ട്, ജോലി കിട്ടിയിട്ടു വേണം എനിക്കും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആവാന്‍! സര്‍ക്കാര്‍ ഇസ്തം.

കണ്ടു കുളിരുകോരാന്‍ https://100days.kerala.gov.in/…/employee_administartive… എന്ന പേജില്‍ പോകുക. ‘ജില്ല തിരിച്ചുള്ള നിയമന വിവരങ്ങള്‍’ എന്ന ലിങ്കില്‍ ക്ലിക്കുക. ആവശ്യമുള്ള ജില്ല തിരഞ്ഞെടുക്കുക. പുളകിതരാകുക. വേഗം വേണം. ഇത്തിരി കഴിഞ്ഞാല്‍ ഇതൊക്കെ അതില്‍ കാണുമെന്ന് ഗ്യാരന്റി ഇല്ലാട്ടോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button