KeralaLatest NewsNews

വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം കടത്താൻ ശ്രമം; അഞ്ച് പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം കടത്താൻ ശ്രമിച്ച് അഞ്ച് പേര്‍ അറസ്റ്റിൽ ആയിരിക്കുന്നു. നാല് കിലോയില്‍ സ്വർണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചിരിക്കുന്നത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയിരിക്കുന്നത്. 4.269 കിലോ വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.

തഞ്ചാവൂര്‍ സ്വദേശിയില്‍ നിന്ന് 765 ഗ്രാമും, ആലപ്പുഴ സ്വദേശിയില്‍ നിന്ന് 870 ഗ്രാമും, പട്ടാമ്പി സ്വദേശിയില്‍ നിന്ന് 774 ഗ്രാമും ചാവക്കാട് സ്വദേശിയില്‍ നിന്ന് 870 ഗ്രാമുംപത്തനംതിട്ട സ്വദേശിയില്‍ നിന്ന് 1061 ഗ്രാം സ്വർണമാണ് പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button