KeralaLatest NewsNews

വർക്കലയിൽ മദ്യലഹരിയിൽ മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് വീട്ടിലെത്തി സ്വമേധയാ കേസെടുക്കുകയായിരുന്നു, തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്നാണ് മാതാവ് പോലീസിന് മൊഴി നൽകിയത്

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ അമ്മയെ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിൻ്റെ പിന്നാലെ മകൻ പോലീസ് പിടിയിലായി. ഇടവ അയിരൂർ സ്വദേശി റസാക്കിനെ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അറസ്റ്റ് ചെയ്തത്.

Also related: കേന്ദ്രത്തിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റി; മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ബിജെപി

വർക്കല ഇടവ പാറയിൽ ചരിവിൽ കുന്നുവിളയിലെ നാൽപത്തിയൊമ്പതുകാരിക്കാണ് മദ്യലഹരിയിൽ മകന്റെ ക്രൂര മർദ്ദനമേറ്റത്. സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് വീട്ടിലെത്തി സ്വമേധയാ കേസെടുക്കുകയായിരുന്നു. തന്നെ മർദ്ദിച്ചതിൽ പരാതിയില്ലെന്നാണ് മാതാവ് പോലീസിന് മൊഴി നൽകിയത്.

Also related: 10 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

ചെറുന്നിയൂരിലെ ഭാര്യ വീട്ടിൽ താമസിച്ചിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്ന റസാക്ക് ഡിസംബർ 10 ന് രാത്രിയിൽ മദ്യപിച്ച് വീട്ടിലെത്തി സഹോദരിയുമായി വഴക്കിടുകയായിരുന്നു. അതിനിടയിൽ പിടിച്ചുമാറ്റാനെത്തിയ അമ്മയെ റസാക്ക് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സഹോദരി പകർത്തി ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button