Latest NewsNewsInternational

‘ദുരന്തങ്ങളുടെ വർഷം’ ചരിത്രത്തിൽ ഇടം നേടി 2020

കോവിഡ് വ്യാപനം ലോകം മുഴുവൻ ഭീതിയോടെ കഴിഞ്ഞപ്പോൾ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ദുഖകരവും ബുദ്ധിമുട്ടുളും നിറഞ്ഞ വർഷമായിരുന്നു കടന്ന് പോയത് എന്നാണ് ഈ തലമുറയിലുള്ള പലരും അഭിപ്രായപ്പെട്ടത, എന്നാല്‍ അങ്ങനെയല്ല

ലണ്ടൻ: കോവിഡ് മഹാമാരിയുൾപ്പെടെ നിരവധി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച 2020 ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുകയായിരുന്നു. കോവിഡ് വ്യാപനം ലോകം മുഴുവൻ ഭീതിയോടെ കഴിഞ്ഞപ്പോൾ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ദുഖകരവും ബുദ്ധിമുട്ടുളും നിറഞ്ഞ വർഷമായിരുന്നു കടന്ന് പോയത് എന്നാണ് ഈ തലമുറയിലുള്ള പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ അങ്ങനെയല്ല; ലോകത്തിൽ ഏറ്റവുകുടുതൽ ദുരന്തം വിതച്ചത് 2020ൽ അല്ല എന്നാണ് ചരിത്രകാരൻമാർ പറയുന്നത്

2020നേക്കാൾ വലിയ ദുരന്തം വിതച്ച വര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ചരിത്രകാരൻമാരുടെ പക്ഷം. അതിനായി
ലോകത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ച വര്‍ഷങ്ങളുടെ ലിസ്റ്റ് വരെ ചൂണ്ടിക്കാട്ടുന്നു.

ചരിത്രകാരൻമാർ പറയുന്നത് ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ലോകത്തെ ഏറ്റവും മോശമായ വര്‍ഷം 1348 ആണ് എന്നാണ്. അതേ വർഷം ബ്ലാക്ക് ഡെത്ത് എന്ന മഹാമാരി ലോകത്ത് പടര്‍ന്ന് പിടിച്ച് 20 കോടിയോളം ജനങ്ങൾ മരിച്ചു. അതായത് നിലവിലുള്ള അമേരിക്കൻ ജനസംഖ്യയുടെ 65 ശതമാനം ആളുകൾ മരിച്ചതായിട്ടാണ് കണക്കുകൾ.

രണ്ടാം ലോകയുദ്ധം നടന്ന കാലയളവിലെ 1944 ആണ് മോശം വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്ത്. ഹോളോകോസ്റ്റ് തടവറകളില്‍ ജൂതരെ കൊന്നൊടുക്കിയ വര്‍ഷമായിരുന്നു ഇത്.

ഇന്തോനേഷ്യയില്‍ ലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലായത് 1816 ആണ് മൂന്നാം സ്ഥാനത്ത്.

ഇവയുമായി എല്ലാം താരതമ്യം ചെയ്യുമ്പോൾ 2020 ആറാം സ്ഥാനത്താണ്.ബ്രിട്ടീഷ് ചരിത്രകാരന്‍ ഫിലിപ്പ് പാര്‍ക്കറുടെ നേതൃത്വത്തിലാണ് 28 ചരിത്രകാരന്‍മാരില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button