CricketLatest NewsNewsSports

വിരമിക്കലിനെ കുറിച്ച് വ്യക്തമാക്കി ക്രിസ് ഗെയ്ൽ

ഉടനൊന്നും വിരമിക്കാൻ ഉദ്ദേശമില്ലെന്ന് വെസ്റ്റിന്‍ഡീസ്​ വെടിക്കെട്ട്​ ബാറ്റ്​സ്​മാന്‍ ക്രിസ്​ ഗെയ്​ല്‍. അടുത്ത അഞ്ച്​ വര്‍ഷത്തേക്ക്​ വിരമിക്കാന്‍ പദ്ധതിയില്ലെന്നാണ്​ ഗെയ്​ല്‍​ പറയുന്നത്. വിരമിക്കലിനെ കുറിച്ച് ഇപ്പോൾ എന്തായാലും ചിന്തിക്കുന്നുല്ലെന്ന് ഗെയ്ൻ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോർട്ട് ചെയ്യുന്നു.

വയസ്​ 41 ആയെങ്കിലും ബാറ്റ്​ താഴെ വെക്കാന്‍ ഉദ്ദേശമില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് ഗെയ്ല്. ‘റിട്ടയര്‍ ചെയ്യാന്‍ ഇപ്പോള്‍ പദ്ധതിയൊന്നുമില്ല. അഞ്ച്​ വര്‍ഷം കൂടി കളിക്കാനാകുമെന്നാണ്​ തോന്നുന്നത്​. 45ന്​ മുൻപ്​ ഏതായാലും ഇല്ല. രണ്ട്​ ലോകകപ്പ്​ കൂടി കഴിയാനുണ്ട്’ -ഗെയ്​ല്‍ പറഞ്ഞു​.

Also Read: ബ്രിസ്റ്റിയുടെ ലഹരി ബന്ധങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്

ഇത്തവണ നടന്ന ഐ.പി.എല്ലിൽ മികച്ച പ്രകടനമാണ് ഗെയ്ൽ കാഴ്ച വെച്ചത്. വെറും ഏഴ്​ മത്സരങ്ങളില്‍ നിന്നും 288 റണ്‍സ് ആണ്​ ഗെയ്​ല്‍ വാരിക്കൂട്ടിയത്. ആദ്യ മത്സരങ്ങളില്‍ ഗെയ്​ലിന്​ അവസരം നല്‍കാതിരുന്നതില്‍ കിങ്​സ്​ ഇലവന്‍ പഞ്ചാബ്​ ഖേദിച്ച ടൂര്‍ണമെന്‍റ്​ കൂടിയായിരുന്നു അത്​. 99 റണ്‍സ്​ നേടിയ വെടിക്കെട്ട്​ ഇന്നിങ്​സ്​ ഉള്‍പ്പെടെ മൂന്ന്​ അര്‍ധശതകങ്ങളും ഗെയ്​ല്‍ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button