KeralaLatest NewsNews

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നു, തിയതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാതിയറ്ററുകള്‍ തുറക്കുന്നു, തിയതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം അഞ്ചാം തിയതിയാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായത്. തിയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമാകും കാണികള്‍ക്ക് പ്രവേശനം അനുവദിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വേണം സിനിമാ പ്രദര്‍ശനം നടത്തേണ്ടതെന്നും അദ്ദേഹം ഇന്ന് വൈകിട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also : ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയില്‍ ശുഭസൂചന, സ്വര്‍ണ്ണനാണയ ശേഖരത്തിലും വിദേശ നാണ്യ കരുതല്‍ ധനത്തിലും വന്‍ കുതിപ്പ്

ഒരു വര്‍ഷത്തോളമായി സിനിമാ തീയറ്ററുകള്‍ അടഞ്ഞ് കിടക്കുകയാണെന്നും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button