Latest NewsNewsInternational

പുതുവർഷ പുലരിയിൽ ലോകം; 2021 ആദ്യം പിറന്നത് ന്യൂസിലാൻഡിൽ; അവസാനം അമേരിക്കയിൽ

അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുന്നത്.

വെല്ലിങ്ടൺ: പുതുവർഷ പുലരിയിൽ ലോകം. 2021 ആദ്യം പിറന്നത് ന്യൂസിലാൻഡിൽ. രാജ്യത്തെ ഓക്ക് ലൻഡിലാണ് 2021 ആദ്യമെത്തിയത്. ഓക്ക് ലൻഡിലെ കിരിബാത്തി ദ്വീപ് ആഘോഷ പൂർവമാണ് 2021നെ വരവേറ്റത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനാൽ ന്യൂസിലാൻഡിൽ പുതുവർഷാഘോഷങ്ങൾക്ക് ഒരു വിലക്കുമില്ലായിരുന്നു. എന്നാൽ പുതുവർഷത്തെ വരവേൽക്കാൻ വലിയ ആഘോഷ പരിപാടികളാണ് കിരിബാത്ത് ദ്വീപിൽ സംഘടിപ്പിച്ചിരുന്നത്. കൺ ചിമ്മുന്ന കരിമരുന്ന് പ്രയോഗം തന്നെയായിരുന്നു ആകർഷകമായത്. ഓക്ക് ലൻഡിന് പുറമെ വെല്ലിങ്ടണിലും പുതുവർഷം പിറന്നു. എവിടെയും ആഘോഷപൂർവമാണ് പുതിയ വർഷത്തെ വരവേറ്റത്.

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാഷ്ടാഗ് ക്യാംപയിന്‍ കുതിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ട്വീറ്റുകളുടെ പെരുമഴ; ട്വിറ്ററില്‍ റെക്കോര്‍ഡ് കുറിച്ച് 

ന്യുസിലാൻഡിന് പുറമെ സമീപ ദ്വീപുകളിലും രാജ്യങ്ങളിലുമൊക്കെ പുതുവർഷമെത്തും. സമോവ ക്രിസ്മസ് ഐലൻഡ് എന്നിവിടങ്ങളിലാണ് ന്യുസിലാൻഡിന് പിന്നാലെ പുതുവർഷമെത്തുന്നത്. അധികം വൈകാതെ തന്നെ ജപ്പാനിലെ ടോക്യോയിലും ചൈനയിലും സിംഗപ്പുർ സിറ്റിയിലുമൊക്കെ പുതുവർഷമെത്തും. ഈ സ്ഥലങ്ങളിലെല്ലാം പുതുവർഷത്തെ വരവേൽക്കാൻ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ജപ്പാനിലും ചൈനയിലും സിംഗപ്പുരിലും പുതുവർഷമെത്തിയശേഷമായിരിക്കും ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമൊക്കെ 2021 പിറവി കൊള്ളുന്നത്. അമേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ് , ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷം അവസാനമെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button