Latest NewsNewsIndia

വാക്സിന്‍ രജിസ്ട്രേഷ​ന്റെ മറവില്‍ സ്വകാര്യ വിവരങ്ങള്‍ ചോർത്തുന്നു; മുന്നറിയിപ്പ്

വാക്‌സിന്‍ രജിസ്ട്രേഷ​െന്‍റ പേരില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കരുത്

ലഖ്​നൗ: കൊറോണ വാക്സിൻ രജിസ്ട്രേഷ​െന്‍റ മറവില്‍ സ്വകാര്യ വിവരങ്ങള്‍ ചോർത്തുന്നുവെന്നു പരാതി. ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയ സുപ്രധാന വ്യക്തിഗത വിവരങ്ങള്‍ തേടിയുള്ള കോളുകൾ വരുന്നതായി ഉത്തര്‍പ്രദേശ് നിവാസികളാണ് പരാതിയുമായി എത്തിയിരിക്കുന്നത് ഗോരഖ്പൂര്‍, ദിയോറിയ, ബസ്തി, മൗ, ഘാസിപൂര്‍, പ്രതാപ്​ഗഢ്​ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ക്ക് ഇത്തരം കോളുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്​.

read also:ദളിത് യുവാവ് അടുത്തിരുന്ന് ഭക്ഷണം കഴിച്ചുവെന്നാരോപിച്ച് യുവാവിനു നേരെ ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ട് കോണ്‍ട്രാക്ടര്‍

സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ക്ക്​ ആരോഗ്യ വകുപ്പും പോലീസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​. ‘ആളുകളെ രജിസ്റ്റര്‍ ചെയ്യുന്നതിനോ വാക്സിനേഷന്‍ നല്‍കുന്നതിനോ ആരോഗ്യവകുപ്പ് ആരെയും കോള്‍ ചെയ്യാറില്ല. സൈബര്‍ കുറ്റകൃത്യത്തിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ വാക്‌സിന്‍ രജിസ്ട്രേഷ​െന്‍റ പേരില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കരുത്​. നിലവില്‍ നിരവധി തട്ടിപ്പുകള്‍ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്’​. ആരോഗ്യ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു,

shortlink

Related Articles

Post Your Comments

Related Articles


Back to top button