Latest NewsNewsIndia

ക്രിപ്റ്റോ കറൻസി തട്ടിപ്പ്: കോടികൾ തട്ടിയ പ്രതി ഡൽഹിയിൽ പിടിയിൽ

017 ൽ സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ.യും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു, വിശദമായ ചോദ്യം ചെയ്യലിനായി കോടതി ഉമേഷ് വർമ്മയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുകയാണ്

ന്യൂഡൽഹി: ക്രിപ്റ്റോകറൻസിയുടെ പേരിൽ 45 പേരിൽനിന്ന് രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ജൂവലറി ഉടമയും വ്യാപാരിയുമായ ഉമേഷ് വർമ(60) പോലീസിൻ്റെ പിടിയിലായി. ദുബായിൽനിന്ന് വിമാനമിറങ്ങിയ ഇയാളെ ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് കസ്റ്റഡയിലെടുത്തത്.

2017 നവംബറിൽ പ്ലൂട്ടോ എക്സ്ചേഞ്ച് എന്ന പേരിൽ മകൻ ഭാരത് വർമയ്ക്കൊപ്പമാണ് ക്രിപ്റ്റോകറൻസി പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ പണം നിക്ഷേപിച്ചാൽ ഓരോ മാസവും നിശ്ചിത ലാഭവിഹിതം നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് പണം നിക്ഷേപിച്ചവരെ ഉമേഷ് വർമ്മ കബളിപ്പിച്ച് ദുബായിലേക്ക് കടക്കുകയായിരുന്നു.

2017 ൽ സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ.യും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി കോടതി ഉമേഷ് വർമ്മയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button